ആലപ്പുഴ: വീടിനോടു ചേർന്നുള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറുകൾ കത്തി നശിച്ചു. ഹരിപ്പാടാണ് സംഭവം. കാർത്തികപ്പള്ളി മഹാദേവികാട് കായിപ്പുറത്ത് പുതുവൽ പ്രകാശിന്റെ രണ്ട് സ്കൂട്ടറുകളാണ് കത്തി നശിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ തീ ഉയരുന്നതു കണ്ട് പ്രകാശ് വീടു തുറന്നു പുറത്ത് എത്തിയപ്പോഴാണ് സ്കൂട്ടറുകൾ കത്ത് നശിച്ചത് കണ്ടത്. പ്രകാശ് എത്തുമ്പോഴേക്കും ഒരു സ്കൂട്ടർ പൂർണമായി കത്തി നശിച്ചിരുന്നു. മറ്റൊന്നു ഭാഗികമായി തീപിടിച്ച് കേടുപാടുകൾ സംഭവിച്ചു.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശക്തമായ മഴയുള്ളപ്പോൾ തീപിടിത്തമുണ്ടായത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.