ഡബ്ലിൻ/മയ്‌നൂത്ത്: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ അയർലൻഡിലെ ഓർത്തഡോക്സ് വിശ്വാസ സമൂഹം മയ്‌നൂത്ത് യൂണിവേഴ്സിറ്റി ക്യാമ്പസിലെ സെയ്ൻറ് പാട്രിക്സ് കോളേജിൽ മലങ്കര ഓർത്തഡോക്സ് സംഗമത്തിനായി ജൂൺ 2 ഞായറാഴ്ച്ച ഒത്തു ചേരുന്നു.
സംഗമത്തോട് അനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണിക്ക് നടത്തപ്പെടുന്ന പൊതു സമ്മേളനം സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാർ സ്തെഫാനോസ് അധ്യക്ഷത വഹിക്കും.
മെയ് മാസം 25 ന് നടത്തപ്പെട്ട യുകെയിലെ മലങ്കര ഓർത്തഡോക്സ് സംഗമത്തിനു ശേഷം ജൂൺ മാസം ഒന്നാം തീയതി വൈകിട്ട് അയർലൻഡിലെത്തുന്ന ബാവാ തിരുമേനി സെയ്ൻറ് പാട്രിക്സ് കോളേജ് അങ്കണത്തിൽ എത്തിച്ചേരും. സംഗമ ദിനമായ 2 ന് രാവിലെ 8:30 ന് പ്രഭാത നമസ്കാരവും തുടർന്ന് വി. കുർബാനയും നടത്തപ്പെടും. സ്നേഹ വിരുന്നിനു ശേഷം 2 മണിക്ക് കൊടിയേറ്റും വിശ്വാസ പ്രഖ്യാപനവും, തുടർന്ന് അയർലൻഡിലെ എല്ലാ പള്ളികളിൽ നിന്നും എത്തിച്ചേരുന്ന വിശ്വാസ സമൂഹത്തേ ഉൾക്കൊള്ളിച്ച് കൊണ്ട് സമ്മേളന വേദിയിലേക്കുള്ള റാലിയും നടത്തപ്പെടും.
രണ്ടര മണിയോടെ പൊതു സമ്മേളനം ആരംഭിക്കും. അയർലണ്ടിൽ പരിശുദ്ധ സഭയുടെ പരമാധ്യക്ഷൻ ഇദം പ്രഥമമായി എത്തുന്ന ഈ അവസരത്തിൽ സഭയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് സഹായകരമായി വർത്തിച്ചവരും, സഭയുടെ അയർലൻഡിലെ പ്രവർത്തനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നവരുമായ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കും. സഭയുടെ അയർലണ്ട് റീജിയണിലെ ആദ്യാത്മീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തന റിപ്പോർട്ട്, കലാപരിപാടികൾ എന്നിവ തുടർന്ന് നടത്തപ്പെടും.
മൂന്നാം തീയതി രാവിലെ ഇന്ത്യൻ സഹോദര സഭകളുടെ പ്രതിനിധികളുമയുള്ള ബാവാ തിരുമേനിയുടെ കൂടിക്കാഴ്ച കാമ്പസ്സിൽ ക്രമീകരിച്ചിരിക്കുന്നു. തുടർന്ന് ബാവാ തിരുമേനി അയർലണ്ടിലെ പ്രഥമ ദേവാലയമായ ഡബ്ലിൻ സെൻ്റ് തോമസ് പള്ളി സന്ദർശിക്കും.
ഉച്ചയ്ക്ക് ശേഷം പരിശുദ്ധ ബാവാ തിരുമേനി ക്രമീകരിച്ചിരിക്കുന്ന എക്യൂമിനിക്കൽ മീറ്റിംഗിൽ അയർലൻഡിലെ പ്രമുഖ സഭാ പിതാക്കന്മാരും, വ്യക്തിത്വങ്ങളും പങ്കെടുക്കും.
വൈകുന്നേരം വൈദീകർ, മലങ്കര അസോസിയേഷൻ പ്രതിനിധികൾ, ഭദ്രാസന പ്രതിനിധികൾ, മലങ്കര ഓർത്തഡോക്സ് സംഗമം കമ്മറ്റി അംഗങ്ങൾ എന്നിവരുമായി ഒരു കൂടിക്കാഴ്ച ക്രമീകരിച്ചിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.