വണ്ടിപ്പെരിയാർ: വള്ളക്കടവിലെ ജനവാസമേഖലയില്‍ കരടി ഇറങ്ങി. രാത്രിയില്‍ കരടിയുടെ മുന്നില്‍പ്പെട്ട കർഷകൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.വള്ളക്കടവ് കുന്നത്തുപതിയില്‍ സിബിയാണ് കരടിയുടെ മുന്നില്‍പ്പെട്ടത്.
വ്യാഴാഴ്ച രാത്രി 9.30-വി വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡില്‍ അമ്പലപ്പടിക്ക് സമീപമായിരുന്നു സംഭവം. നായകള്‍ കുരയ്ക്കുന്നതുകേട്ട് സിബി ടോർച്ചുമായി പുറത്തേക്കിറങ്ങി. റോഡിലേക്ക് ഇറങ്ങിയപ്പോള്‍ കരടി പാഞ്ഞടുത്തു.സിബി കൈയിലുണ്ടായിരുന്ന വലിയ ടോർച്ച് കരടിയുടെ മുഖത്തേക്ക് തെളിക്കുകയും ബഹളംവെയ്ക്കുകയും ചെയ്തു. ഇതോടെ കരടി റോഡില്‍നിന്ന് പെരിയാർനദിയുടെ ഭാഗത്തേക്ക് ഓടിമറഞ്ഞു.
സമീപത്തുള്ള കൃഷിയിടത്തിലെ മരത്തിന്റെ ചുവട്ടില്‍ കരടിമാന്തിയതിന്റെ പാടുകളും തേൻ കുടിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി സിബി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് പ്രദേശത്തെ ഒരുവീടിന് സമീപം വീട്ടമ്മ കരടിയെ കണ്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.