കൊച്ചി: മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
ആറ് മാസത്തിലേറെയായി വയോധിക കിടപ്പുരോഗിയാണ്. മറ്റുള്ളവരുടെ സഹായത്തോടെയാണ് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റിയിരുന്നത്. കിടപ്പുരോഗിയായിരുന്ന കത്രിക്കുട്ടിയെ ഭര്‍ത്താവ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്.പ്രായം കൂടുന്നതോടെ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തില്‍ നയിച്ചതെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് ജോസഫിനെ(86) പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇന്നലെ വീട്ടില്‍ മതപരമായ ചടങ്ങ് നടക്കുന്നതിന്റെ ഭാഗമായി ഇവരുടെ രണ്ടു പെണ്മക്കളും വീട്ടില്‍ എത്തിയിരുന്നു. രാത്രി പെണ്മക്കളിലൊരാള് അമ്മ ഉറങ്ങിയോയെന്നറിയാനായി നോക്കിയപ്പോഴാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
മക്കള്‍ക്ക് അമ്മയെ പരിചരിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് ജോസഫ് പൊലീസിന് നല്കിയ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.