കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ദേശീയപാതയുടെ ഭാഗമായുള്ള മേല്‍പ്പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒന്‍പത് മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പത് വരെ ദേശീയപാത അടയ്ക്കും.
നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്.കോണ്‍ക്രീറ്റിനുള്ള യന്ത്രങ്ങള്‍ സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു
ഗതാഗതനിയന്ത്രണം
ദേശീയപാത അടയ്ക്കുന്നതിന്റെ ഭാഗമായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. മംഗളൂരു ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്‍ഡ് കവലയില്‍ നിന്ന് തിരിഞ്ഞ് എംജി റോഡ് വഴി കാഞ്ഞങ്ങാട്- കാസര്‍കോട് സംസ്ഥാന പാത വഴി പോകണം.
ചെര്‍ക്കള ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വിദ്യാനഗര്‍- ചൗക്കി- ഉളിയത്തടുക്ക വഴിയും മധൂര്‍ റോഡ് വഴിയും തിരിച്ചുവിടുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.