കൊല്ലം: ഏരൂരില്‍ പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.ഏരൂര്‍ അയിലറയില്‍ 26 വയസുള്ള ജിത്താണ് പിടിയിലായത്.
ഏരൂര്‍ സ്വദേശിയായ 25 കാരിയുടെ പരാതിയിലാണ് ജിത്ത് പിടിയിലായത്. 2022 ജൂലൈ മുതല്‍ യുവതിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടില്‍ എത്തിച്ചു ലഹരി കലക്കിയ പാനിയം നല്‍കിയും പീഡിപ്പിച്ചു. ഇതിനിടയില്‍ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി കോവളത്ത് ഹോട്ടലില്‍ എത്തിച്ചും പീഡനം തുടർന്നു. ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടി.സ്വന്തം സുഹൃത്തുക്കള്‍ക്കും ജിത്ത് ദൃശ്യങ്ങള്‍ അയച്ചു. ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടിയും കുടുംബവും പൊലീസില്‍ പരാതി നല്കി. കേസേടുത്തതോടെ വിദേശത്ത് പോകാൻ ശ്രമിച്ച പ്രതിക്കെതിരെ ഏരൂര്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇതറിയാതെ വിമാനത്താവളത്തില്‍ എത്തിയ ജിത്തിനെ പൊലീസ് പിടികൂടി. ബലാത്സംഗം, ഭീഷണി, ഐ.ടി ആക്റ്റ് അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.