ഡല്‍ഹി: കന്നിവോട്ട് രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മക്കളായ റെയ്ഹാൻ രാജീവ് വദ്രയും മിരായ വദ്രയും. പ്രിയങ്ക ഗാന്ധിക്കും ഭർത്താവ് റോബർട്ട് വദ്രയ്ക്കും ഒപ്പം എത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.
റെയ്ഹാനും മിരായയും ഡല്‍ഹിയിലെ ഒരു പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാൻ വരിനില്ക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.വളരെയധികം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണിതെന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം റെയ്ഹാൻ പറഞ്ഞു.''നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുന്നതിനും നല്ല മാറ്റങ്ങള്‍ രാജ്യത്ത് സംഭവിക്കുന്നതിനുമായി തിരഞ്ഞെടുപ്പില്‍ ഭാഗമാകാൻ യുവത്വത്തോട് അഭ്യർഥിക്കുന്നു.''-റെയ്ഹാൻ പറഞ്ഞു.
“അലക്ഷ്യമായി സമയം കളയാതെ മാറ്റം കൊണ്ടുവരാൻ ശ്രമിക്കണം.” – എന്നായിരുന്നു മിരായയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും വോട്ട് രേഖപ്പെടുത്തി.
“ഭിന്നതകള്‍ മാറ്റിവച്ച് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയാണ് തങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും അക്കാര്യത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും.” ആയിരുന്നു പ്രിയങ്കയുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.