കഞ്ഞിവെള്ളം വെറുതെ കളയരുതേ: മസിലുകളുടെ ആരോഗ്യത്തിന്, ചർമ്മ പരിപാലനത്തിനും തലമുടി സംരക്ഷണത്തിനും ഉത്തമം, കൂടുതലറിയാം,

കഞ്ഞിവെള്ളം വെറുതെ കളയരുതേ: മസിലുകളുടെ ആരോഗ്യത്തിന്, ചർമ്മ പരിപാലനത്തിനും തലമുടി സംരക്ഷണത്തിനും ഉത്തമം, കൂടുതലറിയാം,

ചോറുണ്ടാക്കിയിട്ട് കഞ്ഞിവെള്ളം കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. വേനല്‍ക്കാലത്തെ നിര്‍ജലീകരണത്തെ തടയാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് കഞ്ഞിവെള്ളം കുടിക്കുന്നത്.നല്ല ഊര്‍ജം പ്രദാനം ചെയ്യുന്ന ഒന്നു കൂടിയാണിത്.

കഞ്ഞിവെള്ളത്തില്‍ അന്നജവും അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാൻ സഹായിക്കും. വയറിളക്കമോ വയറുവേദനയോ മലബന്ധമോ അനുഭവപ്പെടുകയാണെങ്കില്‍ കുറച്ച്‌ കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്.

അമിതഭാരം കുറയ്‌ക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. കഞ്ഞിവെള്ളം നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കും.

രോഗ പ്രതിരോധശേഷി കൂട്ടാനും കഞ്ഞിവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കഞ്ഞിവെള്ളത്തില്‍ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മസിലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കഞ്ഞിവെള്ളം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച്‌ മുഖം കഴുകുന്നത് മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാനും മുഖക്കുരുവിനെ തടയാനും സഹായിക്കും.

അതുപോലെ മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ചര്‍മം തിളക്കമുള്ളതും മൃദുവായതുമാകാനും സഹായിക്കും. തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !