അടൂർ: വാനും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, പൊലീസ് ഡ്രൈവർ, ട്രാവലറിലുണ്ടായിരുന്ന വൈദികർ ഉള്‍പ്പെടെ 19 പേർക്ക് പരിക്കേറ്റു.
ഏറ്റുമാനൂർ കളത്തൂർ സെന്‍റ് മേരീസ് പള്ളിയിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകരും വൈദികരും സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാവിലെ 10.30ന് അടൂർ-ഭരണിക്കാവ് സംസ്ഥാന പാതയില്‍ നെല്ലിമുകള്‍ ജങ്ഷനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് കൊല്ലം മണ്‍ട്രോ തുരുത്തിലേക്ക് പോയതായിരുന്നു ട്രാവലർ. കടമ്പനാട് ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്ക് വരുകയായിരുന്നു ജീപ്പ്.പരിക്കേറ്റവരെ അടൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഡിവൈ.എസ്.പി എം.എം.ജോസിനെയും ഡ്രൈവറെയും അടൂരിലെ സ്വകാര്യ ആശുപത്രിയിലും അനറ്റ്, ജോർജ് തോമസ് എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തില്‍ പൊലീസ് ജീപ്പിന്‍റെ മുൻവശം തകർന്നു. ജീപ്പില്‍ സഞ്ചരിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ്, ഡ്രൈവർ ചവറ ചോല പുത്തൻചന്ത മംഗലത്ത് നൗഷാദ്(28), ട്രാവലറില്‍ യാത്ര ചെയ്ത വൈദികരായ ജോസ്(65), ടോണി(29), സിസ്റ്റർമാരായ റൊസീന (62), ട്രീസ(27), അധ്യാപകരായ കോട്ടയം കോതനല്ലൂർ കൂവക്കാട്ടില്‍ കോട്ടയപറമ്പില്‍ കെ.എസ്. ജോർജ്(66), കുളത്തൂർ വട്ട മറ്റത്തില്‍ സജി(65), കളത്തൂർ പ്ലാത്തറ ജോയി മാത്യു(49), പാറത്താനത്ത്
ജോർജ് തോമസ്(56),കളത്തീരേത്ത് ജസ്വിൻ ജോസഫ് (42),കളത്താര ജോഷി(47) ഭാര്യ ജെൻസി(43), പടിഞ്ഞാറേ കൊടിയംപ്ലാക്കില്‍ ജീസ്ന(27), പാറത്താനം അനറ്റ്(26), എം.ജെ. തോമസ്(56),ജെസ്ന(37),കുറുവലങ്ങാട് സ്വദേശി സുനീഷ് മാത്യു(40),ജെസി (50), ഡ്രൈവർ കുറുവലങ്ങാട് സ്വദേശി സിജോ(42) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.