തമിഴ്നാട്ടിൽ കോളേജ് വിദ്യാർഥികളോട് ഉന്നതർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ച കേസില്‍ കോളേജ് അധ്യാപികയ്ക്ക് കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചു.

തമിഴ്‌നാട് ; തമിഴ്നാട്ടിൽ കോളേജ് വിദ്യാർഥികളോട് ഉന്നതർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ച കേസില്‍ കോളേജ് അധ്യാപികയ്ക്ക് കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചു.


 മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽ (എംകെയു) അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്ന നിർമല ദേവിയ്ക്ക് മഹിളാ കോടതിയാണ് ചൊവ്വാഴ്ച ശിക്ഷ വിധിച്ചത്. സംഭവത്തിൽ നാല് വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയതോടെ നിർമല ദേവിയെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ നാല് വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മഹിളാ കോടതി ജഡ്ജി ടി.ടി.ബാഗവതിയമ്മാൾ ആണ് ശിക്ഷ വിധിച്ചത്. ഇതിനുപുറമേ, 2.45 ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. 

സംഭവം പുറത്തറിഞ്ഞതോടെ 2018 ഏപ്രില്‍ 16നാണ് നിർമ്മലയെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഇവരോടൊപ്പം എംകെയുവിലെ അസിസ്റ്റൻ്റ് പ്രൊഫസർ വി മുരുകൻ, മുൻ റിസർച്ച് സ്കോളർ എസ് കറുപ്പസാമി എന്നിവരും പ്രതികളായിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ തിങ്കളാഴ്ച കോടതി ഇവരെ വെറുതെ വിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !