ബൈക്ക് അപകടം; സഹയാത്രികൻ വഴിയില്‍ ഉപേക്ഷിച്ച 17കാരന് ദാരുണാന്ത്യം, കേസെടുത്ത് പൊലീസ്,

പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച്‌ സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ നെല്ലിക്കാല സ്വദേശി സുധീഷ്(17) സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി സ്വദേശി സഹദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി 9.15നാണ് അപകടമുണ്ടായത്. ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ പിന്നിലിരുന്ന സുധീഷ് താഴെവീണു. ഇതോടെ ബൈക്ക് 50 മീറ്ററോളം തള്ളിനീക്കികൊണ്ട് സഹദ് ഇവിടെനിന്ന് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച്‌ പോലീസിന് കൈമാറുകയായിരുന്നു. സുധീഷിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കോഴഞ്ചേരിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് സുധീഷിനെ സഹദ് വീട്ടിലെത്തി വിളിച്ചുകൊണ്ട് പോവുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !