എറണാകുളം :ആലങ്ങാട് തിരുവാല്ലൂരിൽ ബിജെപി നേതാവ് സുരേഷും കൂട്ടരും മർദ്ദിക്കുകയും, തുടർന്ന് പോലീസ് കള്ളക്കേസിൽ പെടുത്തുകയും ചെയ്ത മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത അഭിജിത്തിന്റെ വീട് എസ്ഡിപിഐ നേതൃത്വം സന്ദർശിച്ചു.
ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ ബിജെപി പ്രാദേശിക നേതാവ് സുരേഷും, ബിജെപി പ്രവർത്തകരും ചേർന്ന് അഭിജിത്തിനെ ക്രൂരമായി മർദ്ദിച്ചിരുന്നു.എന്നാൽ ഇതിനെതിരെ അഭിജിത്ത് നൽകിയ പരാതി സ്വീകരിക്കാതിരുന്ന പോലീസ് ബിജെപി പ്രവർത്തകർ നൽകിയ കള്ളക്കേസിൽ അഭിജിത്തിനെ പ്രതിചേർക്കുകയായിരുന്നു.
ഇതിൽ മനംനൊന്താണ് അഭിജിത്ത് ആത്മഹത്യ ചെയ്തത്. അഭിജിത്തിന്റെ കുടുംബം ഉന്നത പോലീസ് ഉദ്യോഗസ്ഥർ, എംഎൽഎ, മനുഷ്യാവകാശ കമ്മീഷൻ, എന്നിവിടങ്ങളിലെല്ലാം നീതി കിട്ടുന്നതിന് വേണ്ടി പരാതി നൽകിയിട്ടുണ്ട്. അഭിജിത്തിന്റെ കുടുംബത്തിന് നീതി കിട്ടുന്നതിനു വേണ്ടി എല്ലാ സഹായസഹകരണങ്ങളും പാർട്ടി ഉറപ്പുനൽകി.
കളമശ്ശേരി മണ്ഡലം പ്രസിഡണ്ട് സാദിഖ് ഏലൂക്കര, സെക്രട്ടറി ഷാനവാസ് കൊടിയൻ, മണ്ഡലം ട്രഷറർ നാസിം പുളിക്കൽ, ആലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സലാഹുദ്ദീൻ നീറിക്കോട് തുടങ്ങിയവർ അഭിജിത്തിന്റെ വീട് സന്ദർശിച്ചു.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.