കാസര്‍കോട്: കാഞ്ഞങ്ങാട്ട് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍.കുടക് സ്വദേശിയായ യുവാവാണു പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു തിരിച്ചു. ക്രൂരകൃത്യം നടന്ന് അഞ്ചാം ദിവസമാണു പ്രതിയെക്കുറിച്ചുള്ള കൃത്യമായ സൂചന പൊലീസിനു ലഭിക്കുന്നത്.വിവാഹശേഷം വര്‍ഷങ്ങളായി കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് ഇയാള്‍. സംഭവം നടന്ന പതിനഞ്ചാം തീയതിക്കുശേഷം ഇയാള്‍ വീട്ടില്‍നിന്നു മാറിനിന്നത് അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തി.
തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി ഇയാള്‍ തന്നെയാണെന്നു പൊലീസ് ഉറപ്പിച്ചത്. പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും തെളിവുകളും പൊലീസിനു ലഭിച്ചു. ഇയാള്‍ മറ്റൊരു പോക്സോ കേസിലും പ്രതിയാണെന്നാണു സൂചന.
കഴിഞ്ഞ ബുധനാഴ്ചയാണു വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം വീടിനടുത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചത്.
കുട്ടിയുടെ കുടുംബത്തെക്കുറിച്ചും പ്രദേശത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ളയാളാണു പ്രതിയെന്ന നിഗമനത്തിലായിരുന്നു തുടക്കം മുതല്‍ അന്വേഷണസംഘം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.