തൃശൂർ: ഇരട്ടക്കൊലക്കേസിലെ പ്രതിയായ യുവാവ് പൊലീസിനെ വെട്ടിച്ച് ഓടി വീണത് കിണറ്റില്‍. മൂര്‍ക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റില്‍ വീണത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് കയറിട്ട് ആഷിഖിനെ കരയ്ക്ക് കയറ്റി.തൃശൂര്‍ അവിണിശേരിയില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.പതിവ് പരിശോധനക്കാണ് എത്തിയതെന്നായിരുന്നു പൊലീസ് ആഷിഖിന്റെ വീട്ടുകാരോട് പറഞ്ഞത്.ജയിലില്‍ നിന്നിറങ്ങിയ ശേഷം നല്ല നടപ്പിലാണെന്നും കാറ്ററിങ് ജോലിക്ക് പോവുകയാണെന്ന് വീട്ടുകാര്‍. ഇത്തരം പ്രതികളെ നിരീക്ഷിക്കണമെന്നും ഇവരോടൊപ്പമുള്ള സെല്‍ഫി എടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കണമെന്നും പൊലീസ് . ഇത് വീട്ടുകാര്‍ വിശ്വസിച്ചു.
തുടര്‍ന്ന് ജോലി ചെയ്യുന്ന കാറ്ററിങ് സര്‍വീസ് കടയുടെ നമ്പര്‍ കൊടുത്തു. കാറ്ററിങ് കമ്പിനിയിലെത്തിയപ്പോള് ആഷിഖ് സ്ഥലത്തില്ല. വരുന്നതുവരെ പൊലീസ് കാത്തു നിന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ആഷിഖ് വന്നു. അനുസരണയോടെ നിന്നു. വെള്ളം വേണമെന്ന് പൊലീസുകാരോട് ആവശ്യപ്പെട്ടു.
വെള്ളം കുടിക്കുന്നതിനിടയില്‍ പൊലീസിനെ വെട്ടിച്ച് ഓടിയ ആഷിഖ് വലിയ മതില് അനായാസം ചാടിക്കടക്കുകയായിരുന്നു. അവിടെ നിന്നും ഓടിയ പ്രതിക്ക് പിന്നാലെ പൊലീസും ഓടി.
സമീപത്തുള്ള പൊന്തക്കാട്ടിലെ കിണറ്റിലേക്കാണ് പ്രതി വീണത്. ഇനി നിനക്ക് വെള്ളം വേണോയെന്നാണ് പൊലീസ് ചോദിച്ചത്. മുകളിലേക്ക് കയറാനായി കയര്‍ മതിയെന്നായി . ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ കയര്‍ ഇട്ടുകൊടുത്ത് പ്രതിയെ മുകളിലെത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.