ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. 72 വയസ്സായിരുന്നു. അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കോട്ടയം സ്വദേശി ജെസ്സി ജോർജ് ആണ് ഭാര്യ. മൂന്ന് പതിറ്റാണ്ടിലേറെ ബിഹാറിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായിരുന്നു സുശീൽ കുമാർ മോദി. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും രോഗം മൂർച്ഛിച്ചതോടെ വിട്ടുനിന്നു.നാലു സഭകളിലും അംഗമെന്ന അപൂർവ നേട്ടത്തിന് ഉടമയാണ് സുശീൽ കുമാർ മോദി. പാർലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭയിലും നിയമ നിർമ്മാണ കൗൺലിലും അംഗമായിരുന്നിട്ടുണ്ട്. 2005–2013 കാലത്തും 2017–2020 കാലത്തുമായി 11 വർഷം ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു
രാജ്യസഭാ കാലാവധി അവസാനിച്ചതിനു ശേഷം ബിജെപി വീണ്ടും സീറ്റ് നൽകിയിരുന്നില്ല. അതിനാൽ ഇത്തവണ ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
സുശീൽ കുമാർ മോദിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ തുടങ്ങിയവർ അനുശോചിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.