ജക്കാര്‍ത്ത: ഈ ഭൂമിയിലുള്ള ഓരോ ജീവനും വിലപ്പെട്ടതാണ്. എന്നാല്‍ ഒരു ഒറ്റ നിമിഷത്തേക്കുള്ള അശ്രദ്ധ പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരമായേക്കാം. ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന ആയിരകണക്കിന് സംഭവങ്ങളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം എക്സ് ഉപഭോക്താക്കളെ ഞെട്ടിച്ചതും ഇത്തരത്തിലൊരു വീഡിയോയായിരുന്നു. വിമാനത്തില്‍ നിന്നും ഒരു ഗ്രൗണ്ട് സ്റ്റാഫ് താഴേക്ക് വീഴുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്.ഇന്തോനേഷ്യ ട്രാന്സ്നൂസ എയര്‍ബസ് A320 വിമാനത്തില്‍ നിന്നാണ് ജീവനക്കാരന് താഴേക്ക് വീണത്. മറ്റ് രണ്ട് തൊഴിലാളികള്‍ സ്റ്റെപ്പ്ലാഡര് നീക്കം ചെയ്തതാണ് അപകടത്തിന് കാരണമായത്. മറ്റ് രണ്ടുപേര്‍ ചേര്‍ന്ന് സ്റ്റെപ്പ്ലാഡര് നീക്കം ചെയ്യുന്നത് അപകടം സംഭവിച്ച ജീവനക്കാരന് കണ്ടിരുന്നില്ല.
ഇതേ തുടര്‍ന്നാണ് അപകടം സംഭവിച്ചത് എന്നാണ് കരുതുന്നത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത എയര്‍പോര്‍ട്ടിലാണ് അപകടം സംഭവിച്ചത് എന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാവുന്നത്.
എന്നാല്‍ അതേസമയം അപകടം ഗുരുതരമല്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. @Sanjay Lazar എന്ന എക്സ് ഉപഭോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ദൃശ്യങ്ങളിൽ ഫ്ലൂറസെന്റ് ഗ്രീന്‍ ജാക്കറ്റ് ധരിച്ച ഒരു ജീവനക്കാരന് അകത്ത് ആരോടോ സംസാരിക്കുന്നതും പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍, അതേ സമയത്ത് തന്നെയാണ് രണ്ട് ജീവനക്കാര്‍ സ്റ്റെപ്പ്ലാഡര് നീക്കം ചെയ്യുന്നതും. ഇതോടെ ഇയാള്‍ നേരെ താഴേക്ക് വീഴുകയാണ്.
വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. മുന്നറിയിപ്പ് കൊടുക്കാതെ എങ്ങനെയാണ് സ്റ്റെപ്പ്ലാഡര് നീക്കം ചെയ്തത് എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് നല്‍കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.