"പ്രധാനമന്ത്രി മോദിയുമായി സംവദിക്കാന്‍ നിങ്ങളാരാ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയോ?"- സ്മൃതി ഇറാനിയുടെ ചോദ്യത്തിന് മുന്നില്‍ മറുപടി ഇല്ലാതെ രാഹുല്‍,

ന്യൂഡല്‍ഹി: “പ്രധാനമന്ത്രി മോദിയെ സംവാദത്തിന് വിളിക്കാന്‍ താങ്കള്‍ എന്താ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണോ?” – രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുള്ള സ്മൃതി ഇറാനിയുടെ പ്രസ്താവനയ്‌ക്ക് മറുപടി പറയാന്‍ കഴിയാതെ കോണ്‍ഗ്രസും മോദി-രാഹുല്‍ സംവാദപരിപാടി ആസൂത്രണം ചെയ്ത മോദി വിരുദ്ധ മൂവര്‍ സംഘവും വെട്ടിലായി.

മോദിയെപ്പോലെ ഒരു നേതാവുമായി സംവദിക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്കാവുമോ? അദ്ദേഹമെന്താ ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണോ?”- സ്മൃതി ഇറാനിയുടെ ഈ ചോദ്യത്തിന് മുന്നില്‍ രാഹുലും കോണ്‍ഗ്രസും പകച്ചു.

സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മദന്‍ ലോകൂര്‍, മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി. ഷാ, ഹിന്ദുവിന്റെ മാധ്യമ പ്രവര്‍ത്തകന്‍ എന്‍.റാം എന്നിവരാണ് പ്രധാനമന്ത്രി മോദിയും രാഹുല്‍ ഗാന്ധിയും ഒരു വേദിയില്‍ സംവാദം നടത്തണമെന്ന ആശയം മുന്നോട്ട് വെച്ചത്. 

എന്നാല്‍ സ്മൃതി ഇറാനിയുടെ ഈ ചോദ്യത്തിന് മുന്‍പില്‍ ഇവര്‍ക്കും ഉത്തരം മുട്ടിയിരിക്കുകയാണ്. മോദിയോട് സംവാദം നടത്താനുള്ള മൂവര്‍ ഗൂഢസംഘമായ മദന്‍ ലോകൂര്‍, എ.പി. ഷാ, എന്‍.റാം എന്നിവരുടെ നിര്‍ദേശം രാഹുല്‍ ഗാന്ധി സ്വീകരിച്ചിരുന്നു. ഇതോടെയാണ് സ്മൃതി ഇറാനി പൊട്ടിത്തെറിച്ചത്.

'സ്വന്തം കുടുംബത്തിന്റെ മണ്ഡലം എന്നറിയപ്പെടുന്ന ഇടത്തില്‍ (അമേഠി മണ്ഡലം) ഒരു സാധാരണ ബിജെപി പ്രവര്‍ത്തകയോട് മത്സരിക്കാന്‍ ധൈര്യമില്ലാത്ത വ്യക്തിയാണ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി മോദിയെപ്പോലെ ഒരാളുമായി സംവാദം നടത്താന്‍ രാഹുല്‍ ഗാന്ധി ആരാണ്? ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണോ രാഹുല്‍?”- സ്മൃതി ഇറാനി ചോദിച്ചു.

യോഗി സര്‍ക്കാരിന്റെയും ശിവരാജ് ചൗഹന്‍ സര്‍ക്കാരിന്റെയും ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ നീതി നല്‍കുന്ന രീതിയെ വിമര്‍ശിച്ച്‌ മോദി സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച വ്യക്തിയാണ് മദന്‍ ലോകൂര്‍ എന്ന മുന്‍ സുപ്രീംകോടതി ജഡ്ജി. എന്‍.റാം ആകട്ടെ നിരന്തരം മോദി സര്‍ക്കാരിനെതിരെ വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന ആളാണ്. 

എല്ലാ തെരഞ്ഞെടുപ്പുകളിലും ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ എന്തെങ്കിലും അന്വേഷണാത്മ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച്‌ ആ ഭരണത്തെ അട്ടിമറിക്കുന്നതില്‍ പേര് കേട്ട വ്യക്തിയാണ് എന്‍.റാം. പണ്ട് രാജീവ് ഗാന്ധി സര്‍ക്കാരിനെ ബോഫോഴ്സ് അഴിമതി കേസ് കൊണ്ട് വന്ന് താഴെ വീഴ്‌ത്തിയ ആലാണ് റാം. എന്നാല്‍ മോദി സര്‍ക്കാരിനെതിരെ ഈ വേല നടന്നില്ല. 

അതിന് ശേഷം റാമിന് മോദിയോടുള്ള വെറുപ്പ് ഇരട്ടിയായി. 2019ല്‍ ഫ്രാന്‍സില്‍ നിന്നും റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നതായി റാം അന്വേഷണാത്മക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചെങ്കിലും ജനം ഇതിന് പുല്ലുവിലയാണ് കല്‍പിച്ചത്. അതുപോലെ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ മോദി സര്‍ക്കാര്‍ ഇസ്രയേലില്‍ നിന്നുള്ള ചില ആപുകള്‍ ഉപയോഗിച്ച്‌ ചോര്‍ത്തുന്നു എന്ന റാമിന്റെ കള്ളക്കഥയും ജനം തള്ളിക്കളഞ്ഞു.

സുപ്രീംകോടതിയില്‍ മോദി സര്‍ക്കാരിന് അനുകൂലമായും കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി, പ്രശാന്ത് ഭൂഷണ്‍ എന്നീ മോദി വിരുദ്ധ അഭിഭാഷകര്‍ക്ക് എതിരായും വിധികള്‍ വരുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ജസ്റ്റിസാണ് എ.പി. ഷാ. ഇത്തരം വിധികള്‍ സുപ്രീംകോടതി വിധിച്ചാല്‍ ഉടനെ ജനങ്ങളുടെ അവകാശം ഹനിക്കപ്പെടുന്നു എന്ന് വിലപിക്കുന്ന വ്യക്തിയാണ് എ.പി. ഷാ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !