മുംബൈ : ഷവർമ കഴിച്ച് 19 കാരൻ മരിച്ചു. മുംബൈ സ്വദേശി പ്രതിമേഷ് ഭോക്സെയാണ് മരിച്ചത്. ഇതേ സമയത്ത് കടയില്‍ നിന്ന് ഷവർമ കഴിച്ച പലരുടേയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഴുകിയ ചിക്കൻ ആണ് കടയില്‍ ഉപയോഗിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.പ്രതിമേഷിന്റെ കുടുംബത്തിന്റെ പരാതിയില്‍ കടയുടമകളായ ആനന്ദ് കാംബ്ലെ, മുഹമ്മദ് അഹമ്മദ് റാസ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെയ് 3 ന് വൈകുന്നേരം 6 മണിയോടെയാണ് ട്രോംബെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന കടയില്‍ നിന്ന് പ്രതിമേഷ് ഷവർമ കഴിച്ചത്. അടുത്ത ദിവസം രാവിലെ യുവാവിന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു.
ആദ്യം സമീപത്തുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയെങ്കിലും ആരോഗ്യം വഷളാവുകയായിരുന്നു. തുടർന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച പ്രതിമേഷ് മേയ് ഏഴിന് രാവിലെയാണ് മരിച്ചത്.
കേടായ കോഴിയിറച്ചിയില്‍ ഉണ്ടാക്കിയ ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ വിഷബാധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. തുച്ഛമായ വിലയില്‍ ലഭിക്കുന്ന കേടായ ചിക്കനാണ് കടയുടമ ഷവർമയ്ക്കായി ഉപയോഗിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.