ഹൈദരാബാദ്: ഹൈദരാബാദിൽ ചൊവ്വാഴ്ചയുണ്ടായ കനത്തമഴയിൽ, നിർമാണം നടന്നുകൊണ്ടിരുന്ന അപ്പാർട്ട്മെന്റിന്റെ മതിൽ തകർന്നുവീണ് ഏഴുപേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ നാലുവയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
തെലങ്കാനയിലെ മെഡ്ച്ചാൽ മൽകജ്ഗിരി ജില്ലയിലെ ബാച്ചുപ്പള്ളിയിലാണ് അപകടമുണ്ടായത്. ഒഡീഷ, ഛത്തീസ്ഗഢ് എന്നിവടങ്ങളിൽനിന്നുള്ള അതിഥി തൊഴിലാളികളാണ് മരിച്ചതെന്ന് ബാച്ചുപള്ളി പോലീസ് അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ഉണ്ടായത്. മഴത്തുടർന്ന് വെള്ളക്കെട്ടുണ്ടാകുകയും കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തിരുന്നുകനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക്, നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ മതിൽ തകർന്ന് ഒരു കുട്ടിയുൾപ്പടെ ഏഴുപേർ മരിച്ചു
0
ബുധനാഴ്ച, മേയ് 08, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.