മുംബൈ: ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച് 30 കാരൻ ചെയ്തത് കണ്ണില്ലാത്ത ക്രൂരത. ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ലോഹ ആണി തറച്ച ശേഷം അതില്‍ പൂട്ട് ഇട്ട ഭർത്താവ് അറസ്റ്റിലായി.
മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. നേപ്പാള്‍ സ്വദേശിയായ 30 കാരനാണ് 28 കാരിയായ ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. സ്വകാര്യ ഭാഗങ്ങളില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാള്‍ ലോഹ ആണി സ്ഥാപിച്ചത്.മെയ് 11നാണ് അതിക്രമം നടന്നത്. നേപ്പാള്‍ സ്വദേശിയായ 28കാരി ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച യുവാവ് വാക്കു തർക്കത്തില്‍ ഏർപ്പെടുകയും. വാക്കേറ്റം കയ്യേറ്റമാവുകയുമായിരുന്നു. മർദ്ദനത്തിന് ശേഷം ഭാര്യയുടെ കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു കൊടും ക്രൂരത.
യുവതിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ പരിക്കുകള്‍ക്ക് ചികിത്സ നേടുന്നതിനിടെയാണ് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് 30കാരൻ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 326, 506(2), 323 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമം അപലപിച്ച പൊലീസ് യുവാവിന് ശിക്ഷ ഉറപ്പാക്കുമെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.