കണ്ണൂര്‍: ഒരു സമരത്തില്‍ എല്ലാ മുദ്രാവാക്യങ്ങളും വിജയിക്കണമെന്ന് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു. വിപ്ലവം ജയിക്കട്ടെ എന്നാണ് അതിന്റെ അര്‍ത്ഥം. ജയിച്ചോ? എംവി ഗോവിന്ദന് ചോദിച്ചു.
സോളാര്‍ സമരം പെട്ടെന്ന്, അവസാനിപ്പിച്ചതിനു പിന്നില്‍ ഒത്തുതീര്‍പ്പാണെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹംമുഖ്യമന്ത്രിയുടെ രാജിയാണ് സിപിഎം ആവശ്യപ്പെട്ടതെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഗോവിന്ദന്റെ മറുപടി ഇങ്ങനെ. 'എല്ലാ ആവശ്യവും നിര്‍വഹിക്കാന്‍ സമരങ്ങള്‍ക്ക് പറ്റുമോ. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്രകൊല്ലമായി വിളിക്കുന്നു.
ജേര്‍ണലിസ്റ്റുകളും വിളിക്കുന്നുണ്ട്. വിപ്ലവം ജയിക്കട്ടെ എന്നാണ് അതിന്റെ അര്‍ത്ഥം. ജയിച്ചോ? ഉടനെ ജയിക്കും. ഇപ്പോ ജയിച്ചോ? എല്ലാ മുദ്രവാക്യവും വിളിച്ചതുകൊണ്ട് അത് അപ്പോള്‍ തന്നെ നടപ്പിലാക്കുമെന്ന തെറ്റിദ്ധാരണ വേണ്ട. അങ്ങനെ ധരിക്കുന്നതാണ് അപകടം'. എംവി ഗോവിന്ദന് പറഞ്ഞു
മാധ്യമങ്ങള്‍ അജന്‍ഡ സെറ്റ് ചെയ്യുക, അതിനോട് ഞങ്ങളുടെ പ്രതികരണം ചോദിച്ച് ചര്‍ച്ചയാക്കുക. അതിന് ഞങ്ങളില്ല. നിങ്ങള്‍ തന്നെ അജന്‍ഡ സെറ്റ് ചെയ്തോളൂ, ചര്‍ച്ച നടത്തിക്കോ, എന്നിട്ട് അവസാനിപ്പിച്ചോളൂ. സോളാറിന്റെ കാര്യത്തിലും അതുതന്നെയാണ്. കൃത്യമായി അവസാനിച്ചിട്ടുണ്ട്, അതിന് മറുപടി പറയേണ്ട കാര്യം ഞങ്ങള്‍ക്കില്ല.
അന്ന് മുഖ്യമന്ത്രിയാണ് കൃത്യമായ നിലപാടു സ്വീകരിച്ച് പറഞ്ഞത് എന്റെ ഓഫീസ് ഉള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായുള്ള ടേംസ് ഓഫ് റഫറന്‍സിന്റെ ഭാഗമായിട്ട് അന്വേഷണം ജുഡീഷ്യലായിട്ട് തീരുമാനിക്കാം എന്ന്. അതു വന്നപ്പോള്‍ നമ്മുടെ മുദ്രാവാക്യം അതല്ലേ. അംഗീകരിച്ചു. അത്രേയുള്ളൂ. ഗോവിന്ദന് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.