ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് ഹമാസ് മിസൈലുകള്‍ തൊടുത്തത്. എട്ടോളം മിസൈലുകളാണ് ഹമാസ് തുടരെ തൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. റോക്കറ്റ് ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇസ്രയേലിന് നേരെ ആക്രമണം നടത്തിയതായി ഹമാസിന്റെ സൈനിക വിഭാഗം അറിയിച്ചു. ടെല്‍ അവീവില്‍ വലിയ മിസൈല്‍ ആക്രണം നടത്തിയെന്ന വിവരം ഹമാസിന്റെ സൈനിക സേനയായ ഇസദീന്‍ അല്‍ ഖസാം ബ്രിഗേഡ്സ് തങ്ങളുടെ ടെലഗ്രാം ചാനലില്‍ അറിയിച്ചു.സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായിട്ടാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് അല്‍ ഖസാം ബ്രിഗേഡ്സ് പറഞ്ഞു.
തെക്കന്‍ ഗാസ നഗരമായ റഫയുടെ പ്രദേശത്ത് നിന്ന് എട്ട് മിസൈലുകള്‍ ഇസ്രായേല്‍ അതിര്‍ത്തി കടന്നതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.
നിരവധി മിസൈലുകള്‍ തടഞ്ഞുവെന്നും സൈന്യം അറിയിച്ചു. ഇസ്രയേല്‍ സൈനിക വിഭാഗം നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.