പാലക്കാട്: അട്ടപ്പാടിയില്‍ വിദഗ്ധ ചികിത്സ നല്കാന് വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ഗൂളിക്കടവില്‍ ഓട്ടോയില്‍ മരം വീണ് പരിക്കേറ്റ ഫൈസലാണ് മരണപ്പെട്ടത്.
അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ച ഫൈസലിനെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈകിയെന്നാണ് പരാതി.ഫൈസനില് വിദഗ്ധ ചികിത്സ നല്കാന് മൂന്ന് മണിക്കൂറോളം വൈകി. ഒറ്റപ്പാലത്ത് നിന്ന് ആംബുലന്‍സ് എത്തിച്ചാണ് മഴക്കെടുതിയില്‍ പരിക്കേറ്റ രോഗിയെ മാറ്റിയത്.
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് ഇല്ലാതിരുന്നതാണ് ചികിത്സ വൈകാന്‍ ഇടയാക്കിയത്.
ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് എത്തിച്ചാണ് പരിക്കേറ്റ രോഗിയെ മാറ്റിയത്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ഫൈസല്‍ വഴിമധ്യേ മരിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.