ബസിനു മുകളിൽ ട്രക്ക് വീണ് 11 മരണം; 10 പേർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

ലഖ്നൗ: ഉത്തർപ്രദേശിൽ ബസിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് 11 പേർ മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഷാജഹാൻപുരിലെ ഖുതാറിലാണ് അപകടമുണ്ടായത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു.

കല്ലുകളുമായി പോകുകയായിരുന്ന ട്രക്ക് നിർത്തിയിട്ടിരുന്ന ബസിൽ ഇടിച്ച് മറിയുകയായിരുന്നു. പൂർണ​ഗിരിയിലേക്ക് പോകുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഭക്ഷണം കഴിക്കുന്നതിനായി ബസ് റോഡരികിൽ നിർത്തിയിട്ട സമയത്താണ് കല്ലുമായി വരികയായിരുന്ന ട്രക്ക് വന്നിടിച്ചത്.

ഈ സമയത്ത് തീർഥാടകരിൽ ചിലർ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സമയമായിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്.. ബസിലുണ്ടായിരുന്നവരാണ് അപകടത്തിൽപെട്ടത്. സീതാപുരിൽ നിന്നുള്ള ജെത ​ഗ്രാമത്തിലെ ആളുകളാണ് ബസിലുണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !