നന്ദിഗ്രാമില്‍ നടത്തിയ കലാപവും കൂട്ടക്കൊലയും എന്റെ സൃഷ്‌ടി'; ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാൻ ആസൂത്രണം ചെയ്തത്, മമത ബാനര്‍ജി

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ കലാപവും കൂട്ടക്കൊലയും സംഘടിപ്പിച്ചത് താനാണെന്ന വെളിപ്പെടുത്തലുമായി ബംഗാള്‍ മുഖ്യന്ത്രി മമത ബാനര്‍ജി.ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ ആണ് താൻ അത് ആസൂത്രണം ചെയ്തതെന്നും മമത പറഞ്ഞു.

പൂർവ മെദിനിപ്പൂർ ജില്ലയിലെ കാന്തിയില്‍ പൊതുയോഗത്തില്‍ സംസാരിക്കാവെയാണ് മമതയുടെ വെളിപ്പെടുത്തല്‍.

നന്ദിഗ്രാമില്‍ കലാപവും കൂട്ടക്കൊലയും സംഘടിപ്പിച്ചത് താനാണെന്ന് വെളിപ്പെടുത്തി മമത ബാനര്‍ജി . ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ ആണ് താൻ നന്ദിഗ്രാമില്‍ കലാപവും കൂട്ടക്കൊലയും സംഘടിപ്പിച്ചത് എന്ന് പൂർവ മെദിനിപ്പൂർ ജില്ലയിലെ കാന്തിയില്‍ പൊതുയോഗത്തില്‍ മമത വെളിപ്പെടുത്തി.

2007 മാർച്ച്‌ 14ന് ഉണ്ടായ സംഭവത്തില്‍ സിപിഐഎം പ്രവർത്തകരുടെ ഇടയിലേക്ക് തൃണമൂല്‍ പ്രവർത്തകർ നുഴഞ്ഞ് കയറി കലാപവും വെടിവെപ്പും നടത്തുകയായിരുന്നു .14 പേരായിരുന്നു സംഭവത്തില്‍ കൊല്ലപ്പെട്ടത്. തുടർന്ന്‌ സംസ്ഥാനത്തൊട്ടാകെ ഉണ്ടായ കലാപമാണ് അവിടെ ഇടതുമുന്നണി സർക്കാരിന്റെ തകർച്ചക്ക് വഴിയൊരുക്കികയായിരുന്നു.

നന്ദിഗ്രാം കലാപത്തിന് നേതൃത്വം നല്‍കിയ തൃണമൂലിന്റെ നേതാക്കളായിരുന്നു സുഖേന്ദു അധികാരിയും അദ്ദേഹത്തിന്റെ അച്ഛൻ ശിശിർ അധികാരിയും. എന്നാല്‍ ഇപ്പോള്‍ അവർ ബിജെപിയിലാണ്. 

ഈ സമയത്ത് പ്രവർത്തകരുടെ ഇടയില്‍ നിന്ന്‌ വെടിവയ്‌പ്പുവരെ സൃഷ്ടിക്കാനുള്ള തന്ത്രങ്ങള്‍ താൻ ഉണ്ടാക്കിയപ്പോള്‍ അച്ഛനും മകനും വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നെന്നും മമത പറഞ്ഞു.

നന്ദിഗ്രാം സംഭവം കഴിഞ്ഞ് 13 വർഷത്തോളം സുഖേന്ദുവും ശിശിർ അധികാരിയും തൃണമൂലില്‍ തന്നെയുണ്ടായിരുന്നു.ബിജെപിയിലെത്തിയ സുഖേന്ദുവിനോട്‌ മത്സരിച്ച്‌ നന്ദിഗ്രാമില്‍ മമത തോറ്റിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !