ലക്‌നൗ: പിതാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച യുവാവും മൂന്നു സുഹൃത്തുക്കളും അറസ്റ്റില്‍. ഉത്തർപ്രദേശിലെ മഥുരക്ക് സമീപമാണ് സംഭവം. അറസ്റ്റിലായ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സുഹൃത്തുക്കളുമായുള്ള ലൈംഗികബന്ധത്തെ എതിർത്തിനെ തുടർന്നാണ് യുവാവ് പിതാവിനെ കൊലപ്പെടുത്തിയത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ യുവാക്കള്‍ ആക്രമിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുണ്ട്.മേയ് നാലിന് റോഡുവക്കില്‍ പെട്ടിക്കുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൊലപാതകം വെളിച്ചത്തുവന്നത്. പെട്ടിക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയെങ്കിലും കത്തിക്കരിഞ്ഞ് വികൃതമായതിനാല്‍ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
എന്നാല്‍ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം ആരുടേതാണെന്ന് വ്യക്തമായി. കൊലപാതകമാണെന്ന് ഉറപ്പിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിയാത്തത് തുടർ അന്വേഷണത്തിന് തടസമായി. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു.
യുവാവും കൂട്ടുകാരും സ്വവർഗ ലൈംഗിക ഇഷ്ടപ്പെടുന്നവരായിരുന്നു. യുവാവിന്റെ വീട്ടിലായിരുന്നു ഇവരുടെ സമാഗമങ്ങള്‍ ഏറെയും നടന്നത്. വീട്ടില്‍ മറ്റുള്ളവർ ഉണ്ടെന്നുപോലും കണക്കാക്കാതെയായിരുന്നു
ഇവരുടെ പ്രവൃത്തികള്‍. സഹികെട്ട് പിതാവ് പലതവണ വിലക്കിയെങ്കിലും പ്രതി അതൊന്നും ഗൗനിച്ചില്ല. സംഭവ ദിവസവും ഇക്കാര്യത്തെച്ചൊല്ലി പിതാവുമായി വഴക്കായി. വഴക്കിനൊടുവില്‍ പിതാവിനെ ബലംപ്രയോഗിച്ച് കെട്ടിയിട്ടശേഷം കുത്തിക്കൊന്നു.
തുടർന്ന് മൃതദേഹം പെട്ടിയില്‍ ഒളിപ്പിച്ചു. പിറ്റേന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതിനാല്‍ പെട്ടിയോടെ മൃതദേഹം കത്തിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അറസ്റ്റിന് ഇടയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.