ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കില്ലെന്ന് സൂചന നല്‍കി പാർട്ടി. മാധ്യമങ്ങളോടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം പറഞ്ഞത്. രാഹുലിന് വയനാട്ടില്‍ തുടരാനാണ് താല്‍പര്യമെന്നും പാർട്ടി അറിയിച്ചു.
രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നോ റായ്ബറേലിയില്‍ നിന്നോ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തയ്യാറല്ലെന്നും കുടുംബാംഗങ്ങളെ ആരെയും ഈ സീറ്റുകളില്‍ മത്സരിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഭാരവാഹികള്‍ പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുല്‍ ഗാന്ധിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കൻ ശ്രമിച്ചിരുന്നെന്ന് പാർട്ടി പ്രവർത്തകൻ പറഞ്ഞതായാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെ റായ്ബറേലിയില്‍ നില്‍ക്കാൻ രാഹുല്‍ ഗാന്ധി സമ്മതിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് തീരുമാനം മാറ്റി. കുടുംബാംഗങ്ങളാരും ഈ സീറ്റുകളില്‍ മത്സരിക്കാൻ രാഹുല്‍ ആഗ്രഹിക്കുന്നില്ലെന്നും മറ്റൊരു നേതാവ് പറഞ്ഞു.
വയനാട്ടില്‍ തുടരാനാണ് രാഹുല്‍ താല്‍പ്പര്യപ്പെടുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അഞ്ചാം ഘട്ടമായി മേയ് 20നാണ് അമേഠിയിലെ തിരഞ്ഞെടുപ്പ്. എന്നാല്‍ ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാർഥിയെ മണ്ഡലത്തില്‍ നിശ്ചയിക്കാനായിട്ടില്ല, ചർച്ചകള്‍ നടക്കുന്നുണ്ടെന്നാണ് നേതൃത്വം അറിയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.