യു.എസിൽപാലസ്തീൻ അനുകൂല വിദ്യാർത്ഥി പ്രക്ഷോഭം പടരുന്നു 400 ഓളം പേർ അറസ്റ്റിൽ

ന്യുയോര്‍ക്ക്: യുഎസിലെ ഫലസ്തീൻ അനുകൂല പ്രക്ഷോഭം കരുത്താർജിക്കുന്നു. പ്രതിഷേധം അടിച്ചമർത്താനാണ് പൊലീസ് ശ്രമം.24 മണിക്കൂറിനിടെ വിദ്യാർഥികളുള്‍പ്പെടെ നാനൂറോളം പേരെ അറസ്റ്റ് ചെയ്തു.

കൊളംബിയ സർവകലാശാലയിലും സിറ്റി ക്യാമ്പസിലും കൂട്ട അറസ്റ്റുണ്ടായി. കൊളംബിയ സർവകലാശാലയില്‍ 109 വിദ്യാർഥികളും സിറ്റി ക്യാമ്പസില്‍ 173 വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു.

ടെക്‌സസ് യൂണിവേഴ്‌സിറ്റി,കാലിഫോർണിയ യൂണിവേഴ്‌സിറ്റി,ലോസാഞ്ചലസ് യൂണിവേഴ്‌സിറ്റി തുടങ്ങി അമേരിക്കയിലെ മുഴുവൻ ക്യാമ്പസുകളിലും പൊലീസ് കയറുകയും പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

പ്രക്ഷോഭകാരികളെ നേരിടാൻ ഇസ്രായേല്‍ അനുകൂല സംഘവും എത്തുന്നുണ്ട്. ഇത് വലിയ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. ഫലസ്തീൻ അനുകൂല പ്രക്ഷോഭകരെ മാത്രം പൊലീസ് അറസ്റ്റ് ചെയ്യുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

കഴിഞ്ഞ വർഷം ഗസയില്‍ ഇസ്രായേല്‍ നടത്തിയ മാരകമായ ആക്രമണത്തിന്റെ വെളിച്ചത്തിലാണ് പ്രതിഷേധം ആരംഭിച്ചത്. പ്രാദേശിക ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌, ഗസ മുനമ്ബില്‍ 34,000 ഫലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു.

യുദ്ധത്തിന് എല്ലാവിധ രഹസ്യ പരസ്യ പിന്തുണകളും അമേരിക്ക അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാനപ്പെട്ട ആവശ്യം. ഇസ്രായേലുമായി വ്യാപാര ബന്ധമുള്ള കമ്പിനികളുമായി ഇടപാടുകള്‍ അവസാനിപ്പിക്കണമെന്നും ഇസ്രായേലില്‍ നിന്ന് യൂണിവേഴ്സിറ്റികള്‍ സ്വീകരിക്കുന്ന ഫണ്ട് വിവരങ്ങള്‍ സുതാര്യമാക്കണമെന്നും വിദ്യാർഥികള്‍ ആവശ്യപ്പെടുന്നു.

പ്രസ്തുത നയനിലപാടുകളില്‍ നിന്ന് പിന്മാറുന്നത് വരെ സമര മുഖത്ത് സജീവമാവുമെന്നാണ് വിദ്യാർഥികള്‍ അറിയിക്കുന്നത്. പകുതിവഴിയില്‍ പിന്മാറാൻ ഞങ്ങള്‍ ഒരുക്കമല്ല എന്നാണ് വിദ്യാർഥികളുടെ പക്ഷം.

യുഎസിലെ യൂണിവേഴ്‌സിറ്റി കാമ്ബസുകളിലുടനീളമുള്ള ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങള്‍ പിരിച്ചുവിടാനും തകർക്കാനും എടുത്ത 'കടുത്ത നടപടികളില്‍' യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോള്‍ക്കർ ടർക്ക് ആശങ്ക പ്രകടിപ്പിച്ചു. അഭിപ്രായസ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശവും സമൂഹത്തിന് മൗലികമാണ്,

പ്രത്യേകിച്ചും അധിനിവേശ ഫലസ്തീൻ പ്രദേശത്തും ഇസ്രയേലിലും സംഘർഷം നിലനില്‍ക്കുന്നത് പോലെ പ്രധാന വിഷയങ്ങളില്‍ കടുത്ത വിയോജിപ്പുണ്ടെങ്കില്‍, ''യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോള്‍ക്കർ ടർക്ക് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !