ന്യൂയോർക്ക്: ക്ഷീണം മാറ്റാൻ കോട്ടുവായ് ഇട്ടതിനെ തുടർന്ന് ചികിത്സ തേടേണ്ടിവന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇൻഫ്ളവൻസറായ ജെന്ന സിന്റാര എന്ന അമേരിക്കക്കാരിക്ക്.
കോട്ടുവായിട്ടതിനുശേഷം വായ അടയ്ക്കാൻ കഴിയാതായതിനെ തുടർന്നാണ് ഇരുപത്തിയൊന്നുകാരിയായ ജെന്ന ആശുപത്രിയില്‍ ചികിത്സ തേടിയത്.ഇതിന്റെ ദൃശ്യങ്ങള്‍ ജെന്ന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. കോട്ടുവായിട്ടതിനുശേഷം വായ അടക്കാൻ കഴിയാതെ ആശുപത്രിയിലെത്തുന്നതും ശരിയായി സംസാരിക്കാൻ കഴിയാതിരിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്.
നല്ല വേദനയുമുണ്ടെന്ന് ജെന്ന വീഡിയോയില്‍ പറയുന്നുണ്ട്. തുടർന്ന് ഏതാനും ടെസ്റ്റുകള്‍ നടത്തിയതിനുശേഷമാണ് കോട്ടുവായിട്ടതിനു പിന്നാലെ താടിയെല്ലിന്റെ സ്ഥാനംതെറ്റുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
ചികിത്സയ്ക്കൊടുവില്‍ ജെന്നയുടെ താടിയെല്ല് പഴയപടിയാക്കി വീട്ടിലേക്ക് തിരിച്ചുവിടുകയും ചെയ്തു. മുഖത്തിനു ചുറ്റും ബാൻഡേജ് ചുറ്റിയ മറ്റൊരു വീഡിയോയും ജെന്ന പങ്കുവെച്ചിട്ടുണ്ട്. താടിയെല്ല് പഴയപടി ആക്കുന്നതിന്റെ ചികിത്സയുടെ ഭാഗമായിരുന്നു അത്. ഇനിയും ഇതേപോലെ സംഭവിച്ചേക്കാമെന്നും ശ്രദ്ധിക്കണമെന്നും ജെന്നയോട് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.
എന്താണ് ജോ ഡിസ് ലൊക്കേഷൻ?
താടിയെല്ലിന്റെ കീഴ്ഭാഗത്തിന് സ്ഥാനചലനം സംഭവിക്കുകയാണ് ഇവിടെ ഉണ്ടാകുന്നത്. അത്തരത്തിലുണ്ടായാല്‍ തന്നെ സ്വയം ശരിയാക്കാൻ ശ്രമിക്കാതെ വിദഗ്ധസഹായം തേടിയിരിക്കണം. താടിയെല്ലിന്റെ ഭാഗം ചലിക്കുമ്പോഴുള്ള വേദന, വായ അടയ്ക്കാൻ കഴിയാതിരിക്കുക, സംസാരിക്കാൻ കഴിയാതിരിക്കുക,
ഭക്ഷണം കഴിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവ ലക്ഷണങ്ങളാണ്. വായ സാധാരണത്തേക്കാള്‍ കൂടുതല്‍ തുറക്കുന്ന അവസരങ്ങളിലാണ് ഇത് കണ്ടുവരാറുള്ളത്. ഭക്ഷണം കഴിക്കുക, കോട്ടുവായിടുക, പല്ലിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വായ തുറക്കുക തുടങ്ങിയ അവസരങ്ങളില്‍ പ്രകടമായേക്കാം.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.