ചെന്നൈ: ചെന്നൈയില്‍ നിന്നും കോയമ്ബത്തൂരിലേക്ക് വന്ന ബസില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈനഗരത്തിലെ ഒരു സ്വകാര്യ ഐടി കമ്ബനിയില്‍ ജോലി ചെയ്യുന്ന പാലത്തുറ സ്വദേശി മഹാലക്ഷ്മി (23) ആണ് മരണമടഞ്ഞത്.
എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇവർ ജോലി സംബന്ധമായി ചെന്നൈയില്‍ സ്വകാര്യ ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മഹാലക്ഷ്മി ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെടാത്തതിനാല്‍ ലീവ് എടുത്ത് സ്വന്തം നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. സഹപ്രവർത്തകരില്‍ ഒരാളാണ് മഹാലക്ഷ്മിയെ ബസില്‍ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. ബസില്‍ വെച്ച് രാത്രി 11 മണിയോടെ അവർ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ബസ് കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മഹാലക്ഷ്മിയെ ബസിന്റെ സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബസിന്റെ മുൻസീറ്റിലാണ് മഹാലക്ഷ്മി ഇരുന്നത്. സഹപ്രവർത്തകൻ പുറകില്‍ മറ്റൊരു സീറ്റിലും ഇരുന്നു..
ഇന്നലെ പുലർച്ചെ അഞ്ചിന് കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം ഇറങ്ങി. പക്ഷേ, മഹാലക്ഷ്മി മാത്രം എഴുന്നേറ്റില്ല. അവർ ഇരുന്ന അതേ സീറ്റില്‍ തന്നെ കിടന്നു.
ഉടനെ കൂടെ വന്ന ആള്‍ ഉണർത്താൻ ശ്രമിച്ചെങ്കിലും ഉണർന്നില്ല. കൂടുതല്‍ പരിശോധനയില്‍ മരിച്ചുവെന്ന് മനസ്സിലാക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഗാന്ധിപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹൃദയാഘാതം മൂലമാകാം മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്. എന്നാല്‍, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.