ഓൾ യൂറോപ്പ് വടംവലി മത്സരം അയർലണ്ടിലെ ദ്രോഹടയിൽ ഒക്ടോബർ അഞ്ചിന് ..
അയർലണ്ടിലെ ചരിത്ര പോരാട്ടങ്ങളുടെ ഓർമ്മകൾ ഉറങ്ങുന്ന പൗരാണിക പട്ടണമായ ദ്രോഗീടയിൽ, ദ്രോഹട ഇന്ത്യൻ അസോസിയേഷനും(DMA) റോയൽ ക്ലബ്ബ് ദ്രോഹടയും സംയുക്തമായി ഒരുക്കുന്ന ഓൾ യൂറോപ്പ് വടംവലി മത്സരം ഒക്ടോബർ 5 ശനിയാഴ്ച 9:00AM മുതൽ 6:00PM വരെ നടത്തപ്പെടുന്നു. നിരവധി ചരിത്ര യുദ്ധപോരാട്ടങ്ങൾക് സാക്ഷിയായ ബോയ്ൺ നദി ഈ പോരാട്ടത്തിനും സാക്ഷിയാവും.
അയർലൻഡിൽ ആദ്യമായി നടത്തപ്പെടുന്ന ഓൾ യൂറോപ്പ് വടംവലി മത്സരത്തിനോട് അനുബന്ധമായി ഇന്ത്യൻ ഫുഡ് ഫെസ്റ്റും, കുട്ടികളുടെ എന്റർടൈമെന്റ് പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്.
ഒന്നാം സമ്മാനം:- 2024 യൂറോയും സ്വർണ്ണകപ്പും (എവറോളിംഗ് ട്രോഫി) രണ്ടാം സമ്മാനം:- 1001 യൂറോയും വെള്ളികപ്പും (എവറോളിംഗ് ട്രോഫി ) മൂന്നാം സമ്മാനം:- 501 യൂറോയും വെങ്കലകപ്പും (എവറോളിംഗ് ട്രോഫി) നൽകുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുമായി വരുന്ന ഏഴ് പേർ ഉൾപ്പെടുന്ന (595 കിലോ ഭാരം) കരുത്തുറ്റ ടീമുകൾ ആയിരിക്കും.
അയർലൻഡിലെ പ്രഥമ ഓൾ യൂറോപ്പ് വടംവലി മത്സരം കൺകുളിർക്കെ കാണുന്നതിനും ആസ്വദിക്കുന്നതിനും ദ്രോഹട ഇന്ത്യൻ അസോസിയേഷനും റോയൽ ക്ലബ്ബും യൂറോപ്പിൽ ഉള്ള എല്ലാ കായിക പ്രേമികൾക്കും അവസരം ഒരുക്കുന്നു. ഐറിഷ് ക്യാൻസർ സൊസൈറ്റിക്ക് ഒരു സഹായഹസ്തവുമായി കൂടിയാണ് സംഘാടകർ ഈ മെഗാ മേള സംഘടിപ്പിക്കുന്നത്.
അയർലണ്ടിൽ നടക്കുന്ന പ്രഥമ ഓൾ യൂറോപ്പ് വടംവലി മത്സരം ആവേശോജ്വലം ആയി നടത്തുവാൻ സംയുക്ത സംഘാടക സമിതി പ്രവർത്തനങ്ങൾ ആരംഭിച്ചു.
മത്സര രെജിസ്ട്രേഷൻ, മറ്റു വിവരങ്ങൾ എന്നിവക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ:
Jithin: +353 85 759 8893
Emi: +353 89 211 5979
Vishal: +353 89 227 9618
Yesudas: +353 87 311 2546
PRO: Jose paul






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.