അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യം ലഭിച്ച വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യം ലഭിച്ച വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 

ഇത് ഒരു സാധാരണ വിധിപ്രസ്താവമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കെജ്‌രിവാളിന് ഇടക്കാലജാമ്യം ലഭിച്ചതിൽ അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കിയതായി രാജ്യത്തെ നിരവധിയാളുകള്‍ കരുതുന്നതായി അമിത് ഷാ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇപ്പോള്‍ അരവിന്ദ് കെജ്‌രിവാള്‍ മറ്റൊരു വിഷയത്തില്‍ (സ്വാതി മാലിവാള്‍ വിഷയം)പെട്ടിരിക്കുകയാണ്. അദ്ദേഹം അതില്‍നിന്ന് പുറത്തുവരട്ടെ. അതിനു ശേഷം നോക്കാം എന്താണ് സംഭവിക്കുന്നന്ന്, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിന് മേയ് പത്തിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്നാം തീയതിവരെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !