തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു അറസ്റ്റ്,

തിരുവനന്തപുരം: മകന്റെ മര്‍ദനമേറ്റ അച്ഛന്‍ മരിച്ചു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്. സംഭവത്തില്‍ അദ്ദേഹത്തിന്റെ മൂത്തമകന്‍ രാജേഷി(42)നെ മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും കെട്ടിടനിര്‍മ്മാണ തൊഴിലാളികളാണ്. രാജേന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്പര്‍സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു മരണം. കഴിഞ്ഞ നാലിന് ഉച്ചയ്ക്കാണ് രാജേന്ദ്രനെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. 
മദ്യപിച്ചെത്തിയ രാജേന്ദ്രനും മകന്‍ രാജേഷും തമ്മില്‍ വഴക്കുണ്ടായതായും മകന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും സാക്ഷി മൊഴിയുണ്ട്. അബോധാവസ്ഥയിലായ രാജേന്ദ്രനെ മകന്‍ രാജേഷ് 108-ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !