പിതാവിനും സഹോദരനുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന്‍ ഒഴുക്കിൽ പെട്ട് മരിച്ചു,,

തിരുവനന്തപുരം: പുഴയില്‍ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങല്‍ക്കര അനൂപ് ഭവനില്‍

അനില്‍കുമാറിന്റെ മകൻ അരുണ്‍ (13) ആണ് മരിച്ചത്. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. പിതാവ് അനില്‍കുമാറും മൂത്തമകൻ കൃഷ്ണപ്രസാദുമൊത്ത് കടവില്‍ കുളിക്കുന്നതിനിടെ ഇളയമകൻ അരുണ്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

അച്ഛന്റെയും സഹോദരന്റെയും നിലവിളി കേട്ട് നാട്ടുകാർ എത്തി കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തി കുട്ടിയെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.അനില്‍കുമാർ രണ്ടാഴ്ച മുൻപാണ് വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയത്.

മാറനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അരുണ്‍. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും. വട്ടിയൂർക്കാവ് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. അമ്മ ദീപാറാണി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !