സൂറിക്: സ്വിറ്റ്സര്‍ലന്‍ഡില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വിറ്റ്സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. റവലൂഷനറി കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് സ്വിറ്റ്സര്‍ലന്‍ഡ് (ആര്‍കെപി) പാര്‍ട്ടിയുടെ സെക്രട്ടറിയായി ദേര്‍സു ഹെരിയെ തെരഞ്ഞെടുത്തു.
ബേണിലെ ബുര്‍ഗ്ഡോര്‍ഫില്‍ ത്രിദിന സമ്മേളനത്തില്‍ 342 ഡെലിഗേറ്റ്സുകള്‍ പങ്കെടുത്തു. സാമ്രാജ്യത്വ യുദ്ധം, പണപ്പെരുപ്പം, കാലാവസ്ഥ പ്രതിസന്ധി, പാലസ്തിന് പ്രശ്നം എന്നിവയായിരുന്നു സമ്മേളനത്തിലെ പ്രധാന വിഷയങ്ങള്‍.സ്വിസ് യൂണിവേഴ്സിറ്റികളില്‍ നടക്കുന്ന പലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്കുവാനും, പ്രതിഷേധം ഉര്‍ജ്ജിതമാക്കുവാനും ആര്‍കെപി തീരുമാനമെടുത്തു.
പലസ്തീന് അനുകൂലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മുന്നേറ്റങ്ങളുമായി സഹരിക്കുന്നത് ലക്ഷ്യം വച്ച് പാര്‍ട്ടിയുടെ അടുത്ത സമ്മേളനം ജൂണ്‍ 10 മുതല്‍ 15 വരെ ചേരാനും തീരുമാനിച്ചു.
1921 ലാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി രൂപം കൊള്ളുന്നത്. അക്കാലത്ത് പാര്‍ട്ടിക്ക് ഏകദേശം 6,000 അംഗങ്ങളുണ്ടായിരുന്നു. 1940-ല്‍ സ്വിസ് സര്‍ക്കാര്‍ പാര്‍ട്ടിയെ നിരോധിക്കുകയും പിരിച്ചുവിടാന്‍ ഉത്തരവിടുകയും ചെയ്തു. സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് അനുകൂലിച്ചെന്ന് ചൂണ്ടികാട്ടിയാണ് നടപടി സ്വീകരിച്ചതെന്നും പാര്‍ട്ടി പ്രത്യയശാസ്ത്രം കൊണ്ടല്ലെന്നും ഫെഡറല്‍ കോടതി പിന്നീട് വിധിച്ചു.
1945-ല്‍ ഇടതു-വലതു തീവ്രവാദ സംഘടനകളുടെ നിരോധനം സര്‍ക്കാര്‍ എടുത്തുകളഞ്ഞു. എന്നാല്‍ 1943 ആയപ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മിക്ക അംഗങ്ങളും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ (എസ്പി) ചേര്‍ന്നു.
എസ്പിയുമായുള്ള ലയന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, 1944-ല്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ (പിഡിഎ) കമ്മ്യൂണിസ്റ്റുകളുടെ പുതിയ കൂട്ടായ പ്രസ്ഥാനം ഉയര്‍ന്നുവന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.