അയര്‍ലണ്ടില്‍ നടക്കുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ Glencullen-Sandyford Area യില്‍, സ്വതന്ത്ര (independent) സ്ഥാനാർത്ഥിയായി, അയര്‍ലണ്ട് മലയാളിയും ചെങ്ങന്നൂര്‍ സ്വദേശിയുമായ രൂപേഷ് കുമാര്‍ പണിക്കര്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍ വര്‍ഷങ്ങളുടെ എടുത്തു പറയത്തക്ക പാരമ്പര്യമുള്ള രൂപേഷ് വിവിധ പാര്‍ട്ടികളുമായി സമദൂരം സഞ്ചരിക്കുന്നു.
മലയാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രൂപേഷ് നിരവധി തവണ മുന്‍പുതന്നെ പല മേഖലകളിലും സജീവമായി ഇടപെടല്‍ നടത്തി കൊണ്ടിരിക്കുന്നു. തുടർന്നു ഏതു കാര്യത്തിലും രജിസ്ട്രേഷൻ സംബദ്ധമായോ എപ്പോഴും സഹായത്തിനായി സമീപിക്കാമെന്ന് രൂപേഷ് ഉറപ്പിച്ച് പറയുന്നു.
ഗേറ്റ് വേ ഡ്രൈവിംഗ് സ്കൂൾ എന്ന സ്ഥാപനവും ഡ്രൈവിംഗ് സ്കൂളും അദ്ദേഹം നടത്തുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായ അദ്ദേഹത്തിന്റെ വിജയത്തിന് നിങ്ങളുടെ എല്ലാവരുടെയും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു.
☎: +353 87 972 7446 (Roopesh)
Polling day is scheduled for 07/06/2024. Applications for entry to the Register of Electors closes on 20/05/2024 11:59 PM
ജൂണ്‍ 7-ആം തീയതി രാവിലെ 7 മണി മുതല്‍ രാത്രി 10 വരെ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
അയർലണ്ടിൽ പ്രവാസികളായ നമുക്ക് ഐറിഷ് പൗരന്മാർക്കുള്ള പോലെ മറ്റ് എല്ലാ ജനാധിപത്യപരമായ അവകാശങ്ങൾ അനുഭവിക്കുവാനും ഭാഗ്യം ലഭിച്ചവരാണ്. അതുപോലെതന്നെ ഇവിടെ താമസിക്കുന്ന എല്ലാവർക്കും ഐറിഷ് പൗരത്വം ഇല്ലാത്തവർക്കും, അതായത് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിയമപരമായി താമസിക്കുന്നവര്‍ക്ക് ഈ വർഷം നടക്കുന്ന ലോക്കൽ ബോഡിയിലോട്ട് ഓട്ടവകാശം നൽകിയിട്ടുള്ള വിവരം നിങ്ങൾക്ക് കുറച്ചെങ്കിലും പേർക്ക് അറിവുള്ളതാണ്.
ഈ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കേണ്ടത് നമ്മളുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഓൺലൈൻ രജിസ്ട്രേഷൻലൂടെ നമ്മുടെ പേരും വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ നമ്മുടെ ന്യായമായ ആവശ്യങ്ങളെ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും പരിഗണിക്കുന്നതാണ്.
വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാന്‍ ലിങ്ക് താഴെ ചേർക്കുന്നു. അയര്‍ലണ്ടില്‍ ഡബ്ബിന്‍ കൗണ്‍സില്‍ ഏരിയയില്‍ ഉള്ളവര്‍
https://www.voter.ie/ എന്ന ലിങ്ക് ഉപയോഗിച്ച് Register ചെയ്യുക. മറ്റുള്ളവര്‍ ഈ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു Register ചെയ്യുക.
ttps://www.checktheregister.ie/en-IE/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.