ജയ്പ്പൂർ: മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അമ്മയുടെ അടിയേറ്റ് 22കാരി മരിച്ചു. രാജസ്ഥാനിലെ ജയ്പ്പൂരിലെ ബിന്ദായക പ്രദേശത്താണ് സംഭവം.നികിത് സിങ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
നികിത കൂടുതല്‍ സമയം ഫോണില്‍ ചെലവഴിക്കാറുണ്ടായിരുന്നെന്നും അതിനാല്‍ രണ്ടര മാസം മുമ്പി തങ്ങള്‍ അത് പിടിച്ചുവച്ചെന്നും പിതാവ് ഭജൻ ലാല്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുമെന്ന് നികിത കുടുംബത്തിന് ഉറപ്പുനല്‍കിയപ്പോള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അതവള്‍ക്ക് തിരികെ നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ച രാവിലെ നികിത ഫോണ്‍ ഉപയോഗിക്കുന്നത് കണ്ട് പിതാവ് വീണ്ടും ഫോണ്‍ കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അയാള്‍ അത് സ്വിച്ച് ഓഫ് ചെയ്ത് ഒളിപ്പിച്ചുവയ്ക്കാൻ ഭാര്യ സീതയെ ഏല്‍പ്പിച്ചു. തുടർന്ന് അദ്ദേഹം രാവിലെ എട്ട് മണിയോടെ ജോലിക്ക് പോയി.
എന്നാല്‍ പകല്‍ സമയം, ഈ വിഷയത്തില്‍ നികിതയും അമ്മയും തമ്മില്‍ തർക്കമുണ്ടായി. വാക്കുതർക്കം രൂക്ഷമാവുകയും പ്രകോപിതയായ സീത കമ്പിവടികൊണ്ട് മകളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തലയ്ക്ക് പരിക്കേറ്റ നികിതയെ എസ്‌എംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രി എത്തിയപ്പോഴേക്കും നികിത മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും നികിതയുടെ മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തതായും പൊലീസുകാർ പറഞ്ഞു. അമ്മയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും അന്വേഷണവും അനുസരിച്ച് തുടർനടപടികള്‍ സ്വീകരിക്കുമെന്നും എസ്‌എച്ച്‌ഒ ഭജൻലാല്‍ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.