പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് പുലി കുടുങ്ങിയത്. രാവിലെയാണ് പുലി കുടുങ്ങിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്
ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.ഉണ്ണികൃഷ്ണന്റെ മാവിന്‍തോപ്പിലെ കമ്പിവേലിയിലാണ് പുലി കുടുങ്ങിയത്. പെണ്‍പുലിയാണ്. കുടുങ്ങിയിരിക്കുന്നത് കമ്പിവേലിയില്‍ ആയതിനാല്‍ ഒന്ന് കുതറിയാല്‍ പുലി രക്ഷപ്പെടാന്‍ സാധ്യതയുണ്ട്.
കുതറിയോടുന്നതിനിടെ ആരെയെങ്കിലും ആക്രമിച്ചാലോ എന്ന് മുന്‍കൂട്ടി കണ്ട് സ്ഥലത്ത് വടംകെട്ടി ജനങ്ങളെ സുരക്ഷിതസ്ഥലത്തേയ്ക്ക് മാറ്റിനിര്‍ത്തിയിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.