വീട് അടച്ചിട്ട നിലയില്‍, ദുര്‍ഗന്ധം; പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം,

 പത്തനംതിട്ട: പെരുമ്പെട്ടിയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുൽസു ബീവി (85) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്.

ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് ഹൈദ്രോസിന്റെ സഹോദരന്റെ മകൻ വീട്ടിൽ അന്വേഷിച്ചെത്തുകയും വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.

തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് കുടുംബം ജീവിച്ചിരുന്നത്.

ദമ്പതികൾക്ക് മക്കൾ ഇല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റും.

'

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !