അയര്‍ലണ്ടിലെ മൈൻഡ് മൈൻഡ് മെഗാമേള ജൂൺ 1 ന് അയര്‍ലണ്ടിന്റെ തലസ്ഥാന നഗരമായ ഡബ്ബിനില്‍ നടക്കും. അയര്‍ലണ്ടിലെ മൈൻഡ് മൈൻഡ് മെഗാമേള 2024 ല്‍ മലയാള സിനിമാതാരം അനു സിത്താര മുഖ്യാതിഥിയാകും.
കുട്ടികൾക്കായുള്ള മത്സരങ്ങളുടെ രെജിസ്ട്രേഷൻ പുരോഗമിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ഥ പ്രായപരിധിയിൽ നടത്തപ്പെടുന്ന ചെസ്സ്, കാരംസ്, റുബിക്സ് ക്യൂബ്, പെനാൽറ്റി ഷൂട്ടൗട്ട് എന്നീ മത്സരങ്ങളുടെ രെജിസ്ട്രേഷൻ തുടരുന്നു.
അയർലണ്ടിൽ ആദ്യമായി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന വടംവലി മത്സരത്തിനാവശ്യമായ 16 ടീമുകളും രജിസ്ടർ ചെയ്തതിനാൽ രജിസ്ട്രേഷൻ അവസാനിപ്പിച്ചതായി മൈൻഡ് അറിയിച്ചു.
വടംവലി മത്സരത്തിൽ ഒന്നാം സമ്മാനായി 1111 യൂറോയും എവറോളിങ് ട്രോഫിയും, രണ്ടാംസമ്മാനമായി 555 യൂറോയും എവറോളിങ് ട്രോഫിയും, മൂന്നാം സമ്മാനമായി 222 യൂറോയും വിജയികൾക്ക് നൽകുന്നതാണ്.
ഫാഷൻ ഷോയ്ക്കു 7 ടീമുകളിൽ രെജിസ്ട്രേഷൻ അവസാനിപ്പിച്ചു. മൈൻഡ് ഫാഷൻ ഷോ മത്സരത്തിൽ ഒന്നാംസമ്മാനമായി 501 യൂറോയും എവറോളിങ് ട്രോഫിയും, രണ്ടാംസമ്മാനമായി 301 യൂറോയും മൂന്നാംസമ്മാനമായി 201 യൂറോയും നൽകുന്നതാണ്.
അയർലണ്ടിൽ ആദ്യമായി നടക്കുന്ന മൈൻഡ് കബഡി മത്സരത്തില്‍ ഒന്നാംസമ്മാനമായി 201 യൂറോയും രണ്ടാംസമ്മാനമായി 101 യൂറോയും വിജയികളെ കാത്തിരിക്കുന്നു.
ഏല്ലാവരേയും Mega Mela യിലേക്ക് MIND ഭാരവാഹികൾ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. മെഗാമേളയിൽ കാറിൽ വരുന്നവർക്ക് പാർക്കിംഗ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.mindireland.org/ സന്ദര്‍ശിക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.