ഇന്ന് നിങ്ങളെ എന്താണോ ദുഃഖിപ്പിച്ചത് അത് നാളെ നിങ്ങളെ ശക്തനാക്കും...Practice meditation

ശാന്തമായിരുന്ന്, ഏകാഗ്രതയോടെ, തന്നിലും സര്‍വ്വചരാചരങ്ങളിലും കുടി കൊള്ളുന്ന ചൈതന്യം പരമമായ ഈശ്വര ചൈതന്യത്തിന്റെ സ്ഫുരണമാണെന്ന് സങ്കല്‍പ്പിച്ചുകൊണ്ടുള്ള ഉപാസനയത്രേ ധ്യാനം.

ഇത് അബോധമനസുമായി ബന്ധപ്പെടുത്തുന്നു. നിങ്ങളുടെ ‘സ്വത്വ’ വുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്‌ഥയാണ്‌ ധ്യാനം. ആത്മീയതയിലേക്കുള്ള കവാടമാണത്‌.

ധ്യാനം പലരീതിയിലുണ്ട്. ധ്യാനം മനസ്സിനെ ശൂന്യമാക്കി നിർത്തലാവാം, അല്ലെങ്കിൽ ചിലവാക്കുകൾ മാത്രം ഉരുവിട്ട് മനസ്സിന്റെ പ്രവർത്തനം കുറക്കലാവാം. ഇത് ഇരുന്നോ, മലർന്നു കിടന്നോ, നടന്നോ ചെയ്യാം. ധ്യാനിക്കുമ്പോൾ കണ്ണടച്ചിരിക്കുകയോ, തുറന്നിരിക്കുകയോ ചെയ്യാം. 

ഇവയുടെയെല്ലാം ലക്ഷ്യം, മനസ്സിന് വിശ്രമം നല്കി, ഊർജ്ജം സംരക്ഷിച്ചു, മാനസികാരോഗ്യം വീണ്ടെടുത്തു ജീവിതം ആരോഗ്യപ്രദമാക്കുക, ആനന്ദപ്രദമാക്കുക എന്നുള്ളതാണ്.ധ്യാനം ശാരീരികവും മാനസികവുമായ വ്യതിയാനങ്ങള്‍ സൃഷ്‌ടിക്കും.

ഉയര്‍ന്ന രക്‌ത സമ്മര്‍ദ്ദം കുറയ്‌ക്കുകയും രോഗപ്രതിരോധ സംവിധാനത്തിന്‌ ശക്‌തി പകരുകയും ചെയ്യുന്നു. സംഘര്‍ഷങ്ങളെ അകറ്റി പ്രശാന്തവും പ്രസന്നവുമായ മാനസികാവസ്‌ഥ പ്രധാനം ചെയ്യാൻ ധ്യാനത്തിന് കഴിവുണ്ട്. 

മനസിനെ ശുദ്ധീകരിക്കാനും നവീകരിക്കാനും കോപവും, താപവും അകറ്റി പക്വത കൈവരിക്കാനും ധ്യാനം ഉത്തമമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !