താനൂരില്‍ നിയന്ത്രണം വിട്ട കാര്‍ തുണിക്കടയിലേക്ക് ഇടിച്ചു കയറി 5 പേര്‍ക്ക് പരുക്ക്,

താനൂർ: മലപ്പുറം താനൂർ പുത്തൻതെരുവില്‍ നിയന്ത്രണംവിട്ട വാഹനം കടയിലേക്ക് ഇടിച്ചുകയറി അപകടം. തിരൂർ ഭാഗത്തുനിന്ന് താനൂരിലേക്ക് വരികയായിരുന്ന ഥാർ ആണ് നിയന്ത്രണംവിട്ട് റോഡരികിലെ തുണിക്കടയിലേക്ക് ഇടിച്ചുകയറിയത്.അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കുണ്ട്.

പുത്തൻതെരുവിലെ അങ്ങാടിയില്‍വെച്ച്‌ മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു

കടയുടെ മുന്നിലുണ്ടായിരുന്ന നാല് പേർക്കും കടയിലെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനുമാണ് പരിക്കേറ്റത്.

ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !