പൂനെ: മഹാരാഷ്ട്രയില്‍ ആഡംബരക്കാര്‍ ഇടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ 17കാരന്റെ ജാമ്യം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് റദ്ദാക്കി.
അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ ജാമ്യം നല്‍കുകയും ഉപന്യാസം എഴുതാന്‍ വ്യവസ്ഥ വെക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്ന് ജൂണ്‍ 5 വരെ ജുവനൈല്‍ ഹോമിലേയ്ക്ക് അയച്ചു.വ്യക്തിഗത ബോണ്ട്, റോഡ് സുരക്ഷയെക്കുറിച്ചുള്ള 300 വാക്കുകളുള്ള ഉപന്യാസം എന്നിവയ്ക്ക് പുറമെ, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കാനും എല്ലാ നിയമങ്ങളും ചട്ടങ്ങളും പഠിച്ച് അവതരിപ്പിക്കാനുമായിരുന്നു ജാമ്യ വ്യവസ്ഥ. പ്രായപൂര്‍ത്തിയായതായി പരിഗണിച്ച് ശിക്ഷ നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കില്‍ ഇക്കാര്യം പിന്നീട് പരിഗണിക്കുമെന്നും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വ്യക്തമാക്കി.
പുലര്‍ച്ചെ 2.15 ഓടെ, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ആഘോഷിക്കാന്‍ പൂനെയിലെ രണ്ട് പബ്ബുകളില്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച കൗമാരക്കാരന് കല്യാണി നഗര്‍ ഏരിയയിലെ 24 കാരായ രണ്ട് ഐടി പ്രൊഫഷണലുകളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 17 വയസ്സും 8 മാസവും പ്രായമുള്ള കൗമാരക്കാരന് വാഹനമോടിക്കാനുള്ള നിയമപരമായ പ്രായത്തില്‍ നിന്ന് നാല് മാസം കുറവാണ്. പൊലീസുകാര്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ സാഹചര്യവും ഒരുക്കി നല്‍കിയെന്നാരോപിച്ച് പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.