ഇടുക്കി: ഡ്യൂട്ടിക്കിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കുടയത്തൂർ സംഗമത്തില്‍ താമസിക്കുന്ന കോണിക്കല്‍ അനസ് (അന്തുക്കാ അനസ് - 45) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 6 മണിയോടെ പീരുമേട് ഏലപ്പാറ കോഴിക്കാനം കിഴക്കേ പുതുവല്‍ റോഡില്‍ വൈദ്യുതി ലൈനിലേക്ക് വീണു കിടന്ന മരച്ചില്ലകള്‍ ബ്രൂണർ ഉപയോഗിച്ച് വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയില്‍ മരണം സംഭവിച്ചു. പീരുമേട് പോത്തുപാറ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലെ ലൈൻ മാനാണ് അനസ്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയില്‍. ഭാര്യ:ആമിന (മഞ്ജുഷ). മക്കള്‍:ആദില ,അഫ്സല്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.