കുളത്തില്‍ വീണ് നാലു വയസ്സുകാരന് ഭാരുണാന്ത്യം: മരണം പശുവിനെ മാറ്റിക്കെട്ടാനായി പോയ മുത്തശ്ശിയുടെ പിന്നാലെ പോയപ്പോൾ,

കുളത്തില്‍ വീണ് നാലു വയസ്സുകാരന് ഭാരുണാന്ത്യം: മരണം പശുവിനെ മാറ്റിക്കെട്ടാനായി പോയ മുത്തശ്ശിയുടെ പിന്നാലെ പോയപ്പോൾ,

ഇടുക്കി: പശുവിനെ മാറ്റിക്കെട്ടാനായി പോയ മുത്തശ്ശിക്കൊപ്പം പറമ്പിലൂടെ നടന്ന നാലു വയസ്സുകാരൻ കുളത്തില്‍ വീണുമരിച്ചു. പൂമാലയില്‍ കൂവക്കണ്ടം മുണ്ടാട്ടുചുണ്ടയില്‍ വൈഷ്ണവിന്റെയും ഷാലുവിന്റെയും മകൻ ധീരവാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ്  നാടിനെ നടുക്കിയ സംഭവം.

മുത്തശ്ശി പശുവിനെ മാറ്റിക്കെട്ടുന്നതിനിടയില്‍ കുഞ്ഞിനെ കാണാതാവുക ആയിരുന്നു. ഉടൻ തന്നെ കുഞ്ഞിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഹൈദരാബാദില്‍ നഴ്‌സായി ജോലി ചെയ്യുന്ന അമ്മ ഷാലുവിന്റെ മാതാപിതാക്കളായ മുണ്ടാട്ടുചുണ്ടയില്‍ ഷാജിയുടെയും ജാൻസിയുടെയും ഒപ്പമാണ് ധീരവ് താമസിച്ചിരുന്നത്.  പശുവിനെ മാറ്റിക്കെട്ടാനായി പോയ മുത്തശ്ശിയുടെ പിന്നാലെ എത്തിയ ധീരവ് അബദ്ധത്തില്‍ അയല്‍വാസിയുടെ കുളത്തില്‍ വീഴുകയായിരുന്നു.

കുളക്കരയില്‍ കുട്ടിയുടെ ചെരിപ്പ് കണ്ടതോടെ കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network