കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ്.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡിഎംസി എന്ന സംഘടന ഇവരുടെ തന്നെ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെയാണ് പണപ്പിരിവ് നടത്തുന്നത്. വിവധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇക്കാര്യം സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.ഡിഎംസി പണപ്പിരിവ് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
നിമിഷ പ്രിയയുടെ മോചനത്തിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി 38 ലക്ഷം രൂപ സ്വരൂപിക്കാന്‍ കെ. ബാബു എംഎല്‍എ അധ്യക്ഷനായ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ മറപറ്റിയാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം പണപ്പിരിവ് തുടങ്ങിയത്.
സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ മാത്രമേ ധനസമാഹരണം നടത്തുന്നുള്ളൂവെന്നും പൊതുജനങ്ങള്‍ ഇക്കാര്യം തിരിച്ചറിയണമെന്നും സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.