കൊച്ചി: മധുരയില്‍ മലയാളിയായ വനിത റെയില്‍വേ ഗാർഡിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രായപൂർത്തിയാവാത്ത നാല് പേർ അറസ്റ്റില്‍.
കൊല്ലം സ്വദേശിയായ രാഖി (28)യെയാണ് ഒരു സംഘം മോഷ്ടാക്കള്‍ ട്രെയിനില്‍ വച്ച് ആക്രമിച്ചതും കവർച്ച നടത്തിയതും. ആക്രമണത്തില്‍ പരുക്കേറ്റ രാഖി റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ്.മധുര റെയില്‍വേ ജംക്ഷനിലേക്ക് കയറുന്നതിനു മുൻപ് ട്രെയിൻ സിഗ്‌നല്‍ കാത്തു കിടക്കുമ്പോഴായിരുന്നു ആക്രമണം. രാഖിയുടെ പണവും മൊബൈല്‍ ഫോണും അടക്കമുള്ളവ സൂക്ഷിച്ച ബാഗ് സംഘം തട്ടിപ്പറിച്ചു. ജയിലില്‍ നിന്നിറങ്ങിയാല്‍ കാണിച്ചു തരാമെന്ന് രാഖിക്കു നേരെ ഇവർ വധഭീഷണി മുഴക്കിയതായി ദക്ഷിണ റെയില്‍വേ ബോർഡ് അംഗവും മലയാളിയുമായ രാഹുല്‍ സുരേഷ് പറഞ്ഞു.
രാഖിയുടെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് രാഹുല്‍ സുരേഷ് തമിഴ്‌നാട് ദക്ഷിണ റെയില്‍വേ ബോർഡ് അംഗമായ മാധവനെ വിവരം അറിയിക്കുകയും അദ്ദേഹം രാഖിയെ ആശുപത്രിയില്‍ സന്ദർശിക്കുകയും ചെയ്തു.വലിയ മോഷണ സംഘം തന്നെ പ്രതികള്‍ക്ക് പിന്നില്‍ പ്രവർത്തിക്കുന്നു എന്നാണ് വിവരം. വധഭീഷണി ഉയർന്നിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് സ്ഥലം മാറ്റം വേണമെന്ന് രാഖി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.