ബ്യുട്ടീപാർലർ ഉടമ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ..മൃതദേഹത്തിന് രണ്ടാഴ്ച്ചയോളം പഴക്കമെന്ന് പോലീസ്

തിരുവനന്തപുരം: തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീല (55) മരിച്ച നിലയില്‍. മൃതദേഹത്തിനു രണ്ടാഴ്ച പഴക്കമുണ്ട്.

ഇന്നലെ വൈകിട്ടോടെ സലൂണിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാർഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്നു കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു. 

കെട്ടിട ഉടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജി അറിയിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് സ്ഥലത്തെത്തി. അകത്തുനിന്നു പൂട്ടിയിരുന്ന വാതിലിന്റെ പൂട്ടുതകര്‍ത്താണ് പൊലീസ് അകത്തു കയറിയത്. ശാരീരിക അവശതകളുള്ള ആളായിരുന്നു മരിച്ച ഷീല. ഇവരുടെ ബന്ധുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഇവിടെ സ്ഥാപനം നടത്തുകയായിരുന്നു. ഏതാനും നാളുകളായി പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകള്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !