ആംസ്റ്റർഡാം: ശാരീരികമായി ആരോഗ്യമുള്ള യുവതിക്ക് ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകി നെതർലാൻഡ്‌സ്.
പൊതുജനങ്ങളുടെ എതിർപ്പ് തള്ളിക്കളയുകയും ആഴ്ചകൾക്കുള്ളിൽ മരിക്കുമെന്നും ദയാവധത്തിന് അനുമതി ലഭിച്ച ഡച്ച് വനിത സോറയ ടെർ ബീക്ക് (29) പ്രഖ്യാപിച്ചു. വിഷാദരോഗവും ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡറും ഉള്ള വ്യക്തിയാണ് സോറയ ടെർ ബീക്ക്.
ദയാവധം തടയണമെന്നും ഇത്തരം നീക്കത്തിൽ നിന്ന് യുവതി പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രതിഷേധങ്ങളെ സോറയ ടെർ ബീക്ക് 'അപമാനകരം' എന്നാണ് വിശേഷിപ്പിച്ചത്. മാനസിക പ്രശ്നങ്ങൾ നേരിടുമ്പോൾ, നിങ്ങൾക്ക് ശരിയായി ചിന്തിക്കാൻ കഴിയില്ലെന്ന് ആളുകൾ കരുതുന്നു, അത് അപമാനകരമാണ്.നെതർലൻഡ്‌സിൽ 20 വർഷത്തിലേറെയായി ഈ നിയമം നിലവിലുണ്ട്’’ സോറയ ടെർ ബീക്ക് ഗാർഡിയനോട് പറഞ്ഞു. 2002 മുതൽ നെതർലാൻഡ്‌സിൽ ദയാവധം നിയമവിധേയമാണ്, 'മെച്ചപ്പെടാനുള്ള സാധ്യതയില്ലാത്ത അസഹനീയമായ കഷ്ടപ്പാടുകൾ' അനുഭവിക്കുന്നവർക്ക് നിയമം ദയാവധത്തിന് അനുമതി നൽകുന്നു.
സൈക്യാട്രിസ്റ്റ് 'ഇനി തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല' എന്നും 'ഇത് ഒരിക്കലും മെച്ചപ്പെടാൻ പോകുന്നില്ല' എന്നും പറഞ്ഞതിന് ശേഷമാണ് ടെർ ബീക്ക് മരിക്കാൻ തീരുമാനിച്ചതെന്ന് ദി ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്തു.
കാമുകന്‍റെ സമീപത്ത് വച്ച് തന്‍റെ വീട്ടിലെ സോഫയിൽ ദയാവധം നടത്തണമെന്ന് സോറയ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ‘‘വിഷാദവും ഉത്കണ്ഠയും കാരണം സ്വയം ഉപദ്രവിക്കുന്നതിന് വർഷങ്ങളോളം ചികിത്സ തേടി. ആത്മഹത്യ പ്രേരണയും വർഷങ്ങളായി അനുഭവപ്പെടുന്നു.
നാളിതുവരെ ഒരു ചികിത്സയും മരുന്നുകളും ഇലക്ട്രോകൺവൾസീവ് തെറാപ്പി പോലും തന്‍റെ കഷ്ടത കുറയ്ക്കാൻ സഹായിച്ചിട്ടില്ല’’– സോറയ വ്യക്തമാക്കി. വൈദ്യസഹായത്തോടെ ദയാവധം നടത്തുന്നതിന് അനുമതി നൽകുന്ന നിയമം ഉള്ള രാജ്യങ്ങളിൽ ഒന്നാണ് നെതർലൻഡ്‌സ്.
2022-ൽ നെതർലൻഡ്‌സിൽ 8,720 പേർ ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിച്ചു. അതായത് മുൻവർഷത്തേക്കാൾ 14 ശതമാനം വർധന.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.