കവരത്തി: ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ കെ. എൻ. കാസ്മികോയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി.
അഡ്മിനിസ്ട്രേറ്ററുടെ സെക്രട്ടറിയേറ്റ് ചേംബറിൽ നടന്ന ചർച്ചയിൽ വടക്കൻ ദ്വീപുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥയിൽ അടിയന്തര ഇടപെടലുകൾ വേണമെന്ന് ബിജെപി അധ്യക്ഷൻ ആവശ്യപ്പെടുകയും നിവേദനം സമർപ്പിക്കുകയും ചൈതു.ഏകദേശം ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ കടമത്ത് കിൽത്താ൯ ദ്വീപുകളിൽ നിന്ന് നേരിട്ട് അമിനി ദ്വീപു സമൂഹങ്ങളെ മംഗലാപുരം തുറമുഖവുമായി ബന്ധിപ്പിക്കുന്ന അതിവേഗ ഫെറി സർവ്വീസിന് തുടക്കം കുറിച്ച അഡ്മിനിസ്ട്രേറ്ററുടെ നയപരമായ തീരുമാത്തെ ശ്രീ കാസ്മികോയ അഭിനന്ദിക്കുകയും ഇത് ദ്വീപുചരിത്രത്തിൻ്റ തങ്ക അധ്യായങ്ങളിൽ ഇടം നേടിയ ചരിത്രപരമായ ചുവടുവെപ്പാണെന്നും അദ്ദേഹം അഭിനന്ദന സന്ദേശത്തിൽ സൂചിപ്പിച്ചു.
1787 ൽ അമിനി ദ്വീപിലെ പരമ്പരാഗത പായ ഓടങ്ങൾ അഭിപ്രായ ഭിന്നതയെ തുടർന്ന് കണ്ണൂർ സിംഹാസനവുമായുള്ള കച്ചവട ഇടപെടലുകൾ ബഹിഷ്കരിക്കയും മംഗലാപുരം തുറമുഖത്ത് ചരക്ക് ഇറക്കുകയും ശേഷം 1956 ൽ ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശമാവുകയും ചെയ്യുന്നതു വരെ മംഗലാപുരം കലക്ടറുടെ കീഴിൽ ഭരണത്തിൽ തുടരുകയായിരുന്നു.
നിലവിൽ പെട്രോൾ,ഡീസൽ ഇന്ധനങ്ങൾക്കുള്ള ടാക്സ് നിർത്തലാക്കുക, ഇന്ധന ഔട്ട്ലെറ്റുകൾ ഇല്ലാത്ത ദ്വീപുകളിൽ ഇവ തുടങ്ങുക;മുടങ്ങികിടക്കുന്ന റോഡുകളുടെ നിർമ്മാണം പുനരാരംഭിക്കുകയും വേണ്ടത്ര നഷ്ട പരിഹാരം നല്കി ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുക;
കിൽത്താനിലെ പ്രാഥമിക ആരോഗ്യ കേന്ദ്ര(CHC)ത്തിൻറ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി സാമൂഹിക ആരോഗ്യ കേന്ദ്ര(CHC)മാക്കി ഉയർത്തുക തുടങ്ങിയ വിഷയങ്ങളിൽ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി വേണമെന്ന് ബിജെപി അധ്യക്ഷൻ ആവശ്യപ്പെടുകയും ഇവ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാമെന്ന് അഡ്മിനിസ്ട്രേറ്റർ സമ്മതിച്ചതായും ശ്രീ കെ.എൻ. കാസ്മികോയ പറഞ്ഞു.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.